ഇന്റർഫേസ് /വാർത്ത /Kerala / കുപ്രചാരണങ്ങള്‍ കൊണ്ട് തകര്‍ക്കാനാവില്ല; അങ്ങനെയെങ്കില്‍ എന്നേ CPM അറബിക്കടലില്‍ അലിഞ്ഞു പോയേനെ: പിണറായി

കുപ്രചാരണങ്ങള്‍ കൊണ്ട് തകര്‍ക്കാനാവില്ല; അങ്ങനെയെങ്കില്‍ എന്നേ CPM അറബിക്കടലില്‍ അലിഞ്ഞു പോയേനെ: പിണറായി

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

കൊലപാതകങ്ങളും അക്രമങ്ങളും ഒരുതരത്തിലും പൊറുക്കപ്പെടാന്‍ പാടില്ലാത്തതാണ്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കാസര്‍കോട്: കുപ്രചരണങ്ങള്‍ കൊണ്ട് സിപിഎമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിയയിലേത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റാത്ത കൊലപാതകമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അത്തരത്തിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും ഒരുതരത്തിലും പൊറുക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനും അവസരം നല്‍കിയ ആ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാനും അംഗീകരിക്കാനും ആവില്ലെന്നും പിണറായി പറഞ്ഞു.

    തെറ്റായ ഇത്തരം പ്രവര്‍ത്തനത്തെ ന്യായീകരിക്കേണ്ട ബാധ്യത സിപിഎമ്മിന് ഇല്ലെന്ന് പറഞ്ഞ പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി. 'കുറ്റം ചെയ്തത് ആരായാലും നിയമത്തിനു മുന്നില്‍ ഉത്തരം പറയേണ്ടിവരും. ശക്തമായ നടപടി വേണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് പോലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം. അത്തരം ദുരുപയോഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്ന് ഉണ്ടാകില്ല. പൊലീസ് പൊലീസിന്റെ പണി ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും.' മുഖ്യമന്ത്രി വ്യക്തമാക്കി.

    Also Read: ലാവലിൻ; അന്തിമവാദം ഏപ്രിലിൽ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    സിപിഐഎം പ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ ആക്രമിച്ചതും കൊലപ്പെടുത്തിയതും കോണ്‍ഗ്രസാണെന്നും പിണറായി വിമര്‍ശിച്ചു. ടകോണ്‍ഗ്രസിനെ സമാധാനത്തിന്റെ മാലാഖമാര്‍ ആക്കാനുള്ള ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നു എന്നത് അത്യന്തം ജുഗുപ്‌സാവഹമാണ്. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാമെന്നുള്ള വ്യാമോഹത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള പ്രചാരണം. ഇതിനേക്കാള്‍ കടുത്ത ആക്രമണം നേരിട്ടും അതിജീവിച്ചും ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സിപിഐഎം'. അദ്ദേഹം പറഞ്ഞു. കുപ്രചാരണങ്ങള്‍ കൊണ്ട് ഈ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ തകര്‍ക്കാന്‍ കഴിയുമെങ്കില്‍ എന്നേ ഈ പാര്‍ട്ടി അറബിക്കടലില്‍ അലിഞ്ഞു പോകുമായിരുന്നുവെന്നും ചോദിക്കുന്നു.

    Also Read 'ഇരട്ടക്കൊല സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തി; കൊലയാളികള്‍ക്ക് പാര്‍ട്ടിയുടെ പരിരക്ഷയുണ്ടാകില്ല': മുഖ്യമന്ത്രി

    എത്ര വലിയ ആക്രമണം ആയാലും അതിനെ പ്രതിരോധിച്ച് ഉയര്‍ന്നുവന്ന പാരമ്പര്യമാണ് ഈ പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചഒരു പേനത്തുമ്പിലോ നാവിന്‍തുമ്പിലോ തകര്‍ന്നുപോകുന്നതല്ല സിപിഐഎം. കേരളത്തിലെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പം ആണ് സിപിഐഎം. അതിനു വിരുദ്ധമായ ഏത് പ്രചാരണത്തെയും അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്.' അദ്ദേഹം പറഞ്ഞു.

    First published:

    Tags: Chief Minister Pinarayi Vijayan, Cpm, Periya twin murder case, Periya Youth Congress Murder, പെരിയ ഇരട്ടക്കൊലപാതകം, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം