തിരുവനന്തപരം: രണ്ട് ടേമുകളിലായി പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നിയമിച്ചത് 7 ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകൾ. ഇവക്കെല്ലാമായി സർക്കാർ ഖജനാവിൽനിന്ന് ചെലവായത് 6,01,11,166 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
1. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിഷൻ – 2,77,44,814 രൂപ
ഏറ്റവും കൂടുതൽ തുക ചെലവായത് ജസ്റ്റിസ് പി എ മുഹമ്മദ് ജുഡീഷ്യൽ അന്വേഷണ കമ്മീഷനാണ്. 2,77,44,814 രൂപയാണ് മുഹമ്മദ് കമ്മീഷന് ചെലവായത്. 2016 ജൂൺ 20ന് അഭിഭാഷകരും മാധ്യമ പ്രവർത്തകരും ഹൈക്കോടതിയുടെ മുമ്പിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസ് ലാത്തിചാർജുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് മുഹമ്മദ് കമ്മിഷനെ നിയോഗിച്ചത്. ഇതുവരെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
2. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ – 12,36,074
മുൻ ഡിജിപി ബെഹ്റയുടെ കാലത്ത് പൊലിസ് വകുപ്പിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ കോടികളുടെ പർച്ചേസുകൾ സിഎജി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ 2020 മാർച്ച് ഏഴിന് മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. മൂന്നു വർഷമായിട്ടും ഈ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രൻ കമ്മിഷന് വേണ്ടി ഖജനാവിൽനിന്ന് ചെലവഴിച്ചത്.
3. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ – 83,76,489 രൂപ
സ്വർണ കള്ളകടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാൻ മുൻ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനനെ 2021 മേയ് 7ന് അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഒന്നര വർഷം കഴിഞ്ഞെങ്കിലും മോഹനൻ കമ്മിഷനും റിപ്പോർട്ട് കൊടുത്തില്ല. 83,76,489 രൂപയാണ് മോഹനൻ കമ്മിഷനു വേണ്ടി സർക്കാർ ചെലവഴിച്ചത്.
4. ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ – 1,07,82,661 രൂപ
പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം അന്വേഷിച്ച കമ്മീഷൻ
5. ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷൻ – 25,85,232 രൂപ
എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഫോൺകെണി വിവാദം അന്വഷിച്ചു
6. ജസ്റ്റിസ് കെനാരായണ കുറുപ്പ് കമ്മിഷൻ – 92,84,305 രൂപ
നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിച്ചു
7. ജസ്റ്റിസ് പി കെ ഹനീഫ കമ്മിഷൻ – 1,01,791 രൂപ
വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിച്ച കമ്മീഷൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.