'മൂന്നുവർഷംകൊണ്ട് അഴിമതി കുറഞ്ഞ സംസ്ഥാനമായി മാറി'; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ഇടത് സർക്കാർ

ശബരിമലയിൽ എയർപോർട്ടിനുള്ള റിപ്പോർട്ട്‌ തയ്യാറായി. അടുത്ത നടപടിക്രമങ്ങളിലേക്ക്‌ ഉടൻ കടക്കുമെന്നും മുഖ്യമന്ത്രി

news18
Updated: June 10, 2019, 7:30 PM IST
'മൂന്നുവർഷംകൊണ്ട് അഴിമതി കുറഞ്ഞ സംസ്ഥാനമായി മാറി'; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ഇടത് സർക്കാർ
പിണറായി വിജയൻ (ഫയൽ ചിത്രം)
  • News18
  • Last Updated: June 10, 2019, 7:30 PM IST
  • Share this:
തിരുവനന്തപുരം: ജീർണതയുടെ കാലത്തുനിന്ന്‌ കേരളം പുരോഗതിയിലേക്ക്‌ നീങ്ങിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാലാം വർഷത്തിലേക്ക് കടന്ന ഇടതുമുന്നണി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ വിസകനമാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എയർപോർട്ടിനുള്ള റിപ്പോർട്ട്‌ തയ്യാറായി. അടുത്ത നടപടിക്രമങ്ങളിലേക്ക്‌ ഉടൻ കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൈമാറിയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. മൂന്നു വർഷം കൊണ്ട് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വരുന്ന ഒരു വർഷത്തിനുള്ളിൽ പ്രകടന പത്രിക പൂർണമായും നടപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നാലാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ 2016 തെരഞ്ഞെടുപ്പിന്‌ മുൻപുള്ള അവസ്ഥ പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ്‌ സർക്കാർ ഭരിച്ചിരുന്നപ്പോൾ ഉള്ള നാടിന്റെ അവസ്ഥ, ജീർണത ആരും മറക്കാനിടയില്ല. നാം കേരളീയരാണ്‌ എന്ന്‌ പറയാൻ മടിച്ചിരുന്ന കാലമായിരുന്നു അത്‌. ജീർണതയുടെ പ്രതീകമായിരുന്നവരാണ്‌ എൽഡിഎഫ്‌ സർക്കാരിനെ ചോദ്യം ചെയ്യുന്നത്‌. അഴിമതി ഇല്ലാത്ത നാടായി കേരളം പുറത്ത്‌ അറിയപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ്‌ സർക്കാരിനെപ്പറ്റി നാടിന്‌ അവമതിപ്പുണ്ടാക്കുന്നതൊന്നും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ്‌ ഏറ്റവും വലിയ നേട്ടമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അഴിമതിക്കരായവർ സംരക്ഷിക്കപ്പെടില്ല എന്നൊരു പൊതുനില വന്നിട്ടുണ്ട്‌. അഴിമതിക്കരായിട്ടുള്ളവർ തലപ്പത്തിരുന്നാൽ അഴിമതി നടക്കും. ഇന്ന്‌ അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'രാജ്യത്ത് മോദിപ്പേടിയുണ്ട്, കേരളത്തിൽ പിണറായിപ്പേടിയില്ല'- മാധ്യമപ്രവർത്തകർ ഇവിടെ ഭയമില്ലാതെ ജോലി ചെയ്യുന്നുവെന്ന് പിണറായി

പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റം രാജ്യത്താകെ ശ്രദ്ധിക്കുന്നതാണെന്ന് പിണറായി പറഞ്ഞു. 1,47,000 കുട്ടികൾ ഈ വർഷം പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ട്‌. ഇത്‌ തന്നെയാണ്‌ നമ്മൾ ലക്ഷ്യംവച്ച മാറ്റം. ഇനിയും കൂടുതൽ മികവിലേക്ക്‌ നാം ഉയരേണ്ടതായിട്ടുണ്ട്‌. ആരോഗ്യ രംഗത്തും വന്നിട്ടുള്ള മാറ്റം പ്രകടമാണ്‌. ആർദ്രം മിഷനിൽക്കൂടി വന്നിട്ടുള്ള മാറ്റം. കാത്ത്‌ ലാബ്‌ സൗകര്യങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവയിലൊക്കെ നല്ല മാറ്റം സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയെ അടിസ്ഥാനമാക്കിയാണ് മൂന്നു വർഷത്തെ പ്രോഗ്രസ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തൽസ്ഥിതി റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ വാഗ്ദാനം എത്രത്തോളം നടപ്പാക്കിയെന്നത് ഓരോ വകുപ്പും തിരിച്ച് വിവരിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കൃഷി, വ്യവസായം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ നടപ്പാക്കിയ പദ്ധതികളും തീരുമാനങ്ങളും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇനി നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
First published: June 10, 2019, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading