• HOME
  • »
  • NEWS
  • »
  • kerala
  • »
  • യന്ത്രവത്ക്കരണത്തെ എതിർത്ത ഇന്നലെകളല്ല നമുക്ക് മുൻപിലുള്ളത്; പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

യന്ത്രവത്ക്കരണത്തെ എതിർത്ത ഇന്നലെകളല്ല നമുക്ക് മുൻപിലുള്ളത്; പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

മനുഷ്യശേഷി കൊണ്ട് നൂറ് കിലോ തോട്ടണ്ടി ഉത്പാദിപ്പിക്കുമ്പോൾ യന്ത്രവത്ക്കരണം കൊണ്ട് 1000 കിലോ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ നമ്മുക്ക് ചുറ്റും വേറെയുണ്ട്. അവരോട് മത്സരിക്കാൻ കഴിയുന്നതാവണം ഭാവി കേരള൦

  • Share this:
കൊച്ചി: ഭാവി കേരളത്തിൻ്റെ വികസനം ലക്ഷ്യമാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വികസന നയരേഖ അവതരിപ്പിച്ചത്. 25 വർഷം മുൻപിൽ കണ്ടുകൊണ്ടുളളതാണ് വികസന നയരേഖയുടെ ഉളളടക്കം. ഇതിൻ്റെ അവതരണ വേളയിൽ പ്രതിനിധികളുടെ മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ച ഉദാഹരണം ഏറെ ശ്രദ്ധേമായിരുന്നു. ഒരുകാലത്ത് യന്ത്രവത്ക്കരണത്തെ എതിർത്തിരുന്നെങ്കിൽ ഇനി അത് സാധ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു അവതരണം.

മുഖ്യമന്ത്രി പ്രതിനിധികൾക്ക് മുൻപിൽ ചൂണ്ടിക്കാണിച്ച ഉദാഹരണം ഇങ്ങനെയായിരുന്നു. പരമ്പരാഗത തോട്ടണ്ടി മേഖലയിൽ നമ്മുടെ സഖാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ജോലി ചെയ്യുന്നത്. അവർ മനുഷ്യശേഷി കൊണ്ട് നൂറ് കിലോ തോട്ടണ്ടി ഉത്പാദിപ്പിക്കുമ്പോൾ യന്ത്രവത്ക്കരണം കൊണ്ട് 1000 കിലോ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ നമ്മുക്ക് ചുറ്റും വേറെയുണ്ട്. അവരോട് മത്സരിക്കാൻ കഴിയുന്നതാവണം ഭാവി കേരളമെന്ന ചിന്ത നമുക്ക് ഉണ്ടാവണം. മനുഷ്യശേഷി കൊണ്ട് തോണ്ടണ്ടി ഉത്പ്പാദിപ്പിക്കുന്നവരുടെ മക്കൾ ആ മേഖലയിലേക്ക് കടന്ന് വരുന്നില്ല. അവരുടെ തലമുറ യന്ത്ര വത്ക്കരണ സമൂഹത്തിലേക്കാണ് പോവുന്നത്. മക്കളെ ആ മേഖലയിൽ കൊണ്ടു വരുവാൻ അവരുടെ രക്ഷിതാക്കളായ നമ്മുടെ പരമ്പരാഗത തൊഴിലാളികൾക്കും താൽപ്പര്യമില്ല. അതിനാൽ യന്ത്രവത്ക്കര ഉത്പാദനങ്ങളോട് മത്സരിക്കുവാൻ കഴിയുന്ന രീതിയിൽ നമ്മുക്ക് മാറിയേ തീരു. പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിനൊപ്പം, യന്ത്രവത്ക്കരണ കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാനും നമുക്ക് കഴിയണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Also read- CPM State Committee|ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ, ഒപ്പം ഊഷ്മളമായ കുടുംബ ബന്ധങ്ങളും; സമ്പന്നമാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി

സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ നയരേഖയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത്. വരുന്ന കാൽനൂറ്റാണ്ട് കാലത്തെ കേരളത്തെ വിഭാവനം ചെയ്യുന്ന നയരേഖയെ 1956ലെ പ്രത്യേക പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ച വികസന രേഖയോടാണ് അദ്ദേഹം ഉപമിച്ചത്. കേരളത്തിന്റെ പിൽക്കാലവളർച്ചയ്ക്ക് അടിത്തറ പാകിയ ഒന്നായിരുന്നു 56ലെ പാർട്ടി സമ്മേളനമെന്ന് അംഗീകരിച്ച്, 57ലെ ഇഎംഎസ് സർ‌ക്കാർ നടപ്പാക്കാൻ തുടങ്ങിയ വികസനരേഖയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത്രയും സമഗ്രമായ ഒരു രേഖ പിൽക്കാലത്തെ ഒരു സംസ്ഥാന സമ്മേളനങ്ങളിലും വരികയുണ്ടായില്ല. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ വന്നിരിക്കുന്നത് 56ലേതിന് സമാനമായ ഒരു രേഖയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Also read- P Jayarajan| 'എന്ത് പദവി കിട്ടുമെന്നതല്ല; എടുക്കുന്ന നിലപാടാണ് പ്രധാനം': സിപിഎം നേതാവ് പി ജയരാജൻ

നാല് ഭാഗങ്ങളാണ് നയരേഖയ്ക്കുള്ളത്. ഇതിന്റെ ഒന്നാമത്തെ ഭാഗം ആരംഭിക്കുന്നത് 2016ൽ സർക്കാർ അധികാരത്തിലെത്തിയപ്പോഴുണ്ടായിരുന്ന കേരളത്തിന്റെ സ്ഥിതി വിശകലം ചെയ്താണ്. ഈ അവസ്ഥയിൽ നിന്ന് ഓരോ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഈ ഭാഗത്ത് വിശദീകരിക്കുന്നു. ഇവിടെ ഒന്നും നടക്കില്ലെന്ന യുഡിഎഫ് മനോഭാവം എൽഡിഎഫ് തുടർന്നില്ലെന്ന് രേഖ ഇവിടെ വിശദീകരിക്കുന്നു.

നവകേരള സൃഷ്ടിക്കായി മുമ്പോട്ട് വെക്കുന്ന നിർദ്ദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത 25 കൊല്ലം കൊണ്ട് കേരളത്തിന്റെ ജീവിതനിലവാരം അന്താരാഷ്ട്ര വികസിത-മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്താനാണ് രേഖ ലക്ഷ്യമിടുന്നതെന്നും അത് എങ്ങനെയായിരിക്കണമെന്നും ഈ ഭാഗത്ത് വിശദീകരിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ മുമ്പോട്ട് നയിക്കാൻ സവിശേഷ ശ്രദ്ധയുണ്ടാകും. ഇതിന് ശാസ്ത്രസാങ്കേതിക വികസനത്തെ ഉപയോഗപ്പെടുത്തി ഉൽപാദനം വർധിപ്പിക്കും. സാങ്കേതികവിദ്യ, തൊഴിൽപ്രാവീണ്യം തുടങ്ങിയവ രൂപപ്പെടുത്തണം. പുതിയ വൈജ്ഞാനിക സാധ്യതകളെ ഉപയോഗപ്പെടുത്തി മുമ്പോട്ട് പോകണം. എങ്കിൽമാത്രമേ ഇപ്പോഴത്തെ നേട്ടങ്ങളെ ഉപയോഗപ്പെടുത്താനാകൂ. വൈജ്ഞാനിക രംഗത്ത് ഇടപെടൽ ഉണ്ടാകണം. സമൂഹത്തിലെ കുറച്ച് പേർക്ക് മാത്രം ശാസ്ത്രസാങ്കേതികതയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന സ്ഥിതി മാറണം. ഉൽപാദനരംഗത്തേക്ക് അറിവിനെ ഉപയോഗപ്പെടുത്തണം. ഇതിനാവശ്യമായ രീതിയിലേക്ക് പഠനരീതികൾ മാറണം.

Also read- CPM | 'പി. ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനം; തെറ്റുതിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും': കോടിയേരി

പരമ്പരാഗത വ്യവസായങ്ങൾ സംബന്ധിച്ചും നിക്ഷേപ സ്വീകരണം സംബന്ധിച്ചുമെല്ലാമാണ് രേഖയുടെ മൂന്നാമത്തെ ഭാഗത്ത് ചർച്ച ചെയ്യുന്നത്. ഇന്നത്തെ രീതിയിൽ പോയാൽ പരമ്പരാഗത വ്യവസായ മേഖലയിൽ അന്യസംസ്ഥാനങ്ങൾ നേട്ടമുണ്ടാക്കും. ഇതിന് ആധുിനികീകരണം വേണം. ഇതിന് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. യന്ത്രവൽക്കരണത്തിലേക്ക് നീങ്ങണം. വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഇതിനു ചേരുന്ന വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കണം. വികസനപ്രവർത്തനങ്ങൾ ദുർബലപ്പെടാതിരിക്കണമെങ്കിൽ സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന് വിരുദ്ധമല്ലാത്ത വായ്പകൾ സ്വീകരിക്കേണ്ടി വരും. പുതിയ രേഖ മുമ്പോട്ടു വെക്കുന്നത് സംസ്ഥാന താൽപര്യം ഹനിക്കാത്ത വിധത്തിലുള്ള നിക്ഷേപം സ്വീകരിക്കാമെന്നാണ്. ഫെഡറൽ പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ടേ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കൂ.
Published by:Naveen
First published: