നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മോദിയ്ക്ക് വിമർശനം മനസിലാകാതിരിക്കാൻ പിണറായി ആ ഭാഗം മലയാളത്തിൽ പറഞ്ഞു:' രമേശ് ചെന്നിത്തല

    'മോദിയ്ക്ക് വിമർശനം മനസിലാകാതിരിക്കാൻ പിണറായി ആ ഭാഗം മലയാളത്തിൽ പറഞ്ഞു:' രമേശ് ചെന്നിത്തല

    മോദിക്ക് മുന്നിൽ നല്ല പിള്ള ചമയാനാണ് പിണറായി വിജയന്റെ ശ്രമം. ബി ജെ പിയും സി പി എമ്മും തമ്മിൽ രഹസ്യബന്ധമുണ്ട്. കെ സുരേന്ദ്രൻ നടത്തുന്ന യാത്രയുടെ പേരു തന്നെ വിജയയാത്ര എന്നാണ്. പിണറായി വിജയന് വേണ്ടിയാണ് ഈ യാത്രയെന്നും രമേശ് പറഞ്ഞു.

    രമേശ് ചെന്നിത്തല, പിണറായി വിജയൻ

    രമേശ് ചെന്നിത്തല, പിണറായി വിജയൻ

    • Share this:
      കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കവാത്ത് മറന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി പി സി എൽ സ്വകാര്യവൽക്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി പരോക്ഷമായാണ് വിമർശിച്ചത്. അതുവരെ ഇംഗ്ലിഷിൽ സംസാരിച്ച പിണറായി വിജയൻ ബി പി സി എൽ സ്വകാര്യവൽക്കരണത്തിന്റെ കാര്യം മാത്രം മലയാളത്തിൽ പറഞ്ഞു. താൻ പറഞ്ഞ കാര്യം മോദിക്ക് മനസ്സിലാകരുതെന്ന് കരുതിയാണ് മലയാളത്തിൽ സംസാരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

      Also Read- 'പിണറായി വിജയൻ ഉളുപ്പില്ലായ്മയുടെ പര്യായം'; മീശയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നൽകിയതിനെതിരെ മന്ത്രി വി. മുരളീധരൻ

      സ്വകാര്യവൽക്കരണത്തിനെതിരെ സംസാരിക്കാൻ കിട്ടിയ അവസരം പിണറായി വിജയൻ ഉപയോഗിച്ചില്ല. മോദിക്ക് മുന്നിൽ നല്ല പിള്ള ചമയാനാണ് പിണറായി വിജയന്റെ ശ്രമം. ബി ജെ പിയും സി പി എമ്മും തമ്മിൽ രഹസ്യബന്ധമുണ്ട്. കെ സുരേന്ദ്രൻ നടത്തുന്ന യാത്രയുടെ പേരു തന്നെ വിജയയാത്ര എന്നാണ്. പിണറായി വിജയന് വേണ്ടിയാണ് ഈ യാത്രയെന്നും രമേശ് പറഞ്ഞു.

      Also Read- സിപിഐ നേതാവ് കനയ്യ കുമാർ ജെഡിയുവിലേക്കെന്ന് അഭ്യൂഹം; നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

      പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരിപാടികൾക്ക് കറുത്ത മാസ്ക് ധരിച്ചവരെ കയറ്റുന്നില്ല. ഇരുവർക്കും കറുപ്പിനോട് വിരോധമാണ്. പിൻവാതിൽ നിയമനങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റ് ശനിയും ഞായറും പ്രവർത്തിക്കുന്നു. പി എസ്‌ സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തണം, ലിസ്റ്റുകളുടെ കാലാവധി നീട്ടണം. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഇന്ധനവില കുറയ്ക്കും. ഇന്ധനനികുതിയിൽ നിന്നുള്ള അധിക വരുമാനം ഉപേക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല- ചെന്നിത്തല പറഞ്ഞു.

      Also Read- കണ്ണൂരിൽ പുസ്തക വിൽപനയ്ക്ക് വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

      മാണി സി കാപ്പനെ യു ഡി എഫിൽ എടുക്കുന്നത് സംബന്ധിച്ചു മുന്നണി നേതൃത്വം തീരുമാനം എടുക്കും. പി സി ജോർജിനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ചോദിക്കുന്നുണ്ട്. ഐശ്വര്യകേരള യാത്ര പൂർത്തിയായി രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

      Also Read- പ്രമുഖ സിനിമാ-ടെലിവിഷൻ താരം സന്ദീപ് നഹർ വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

      രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര കോട്ടയം ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനം പൂർത്തിയാക്കി ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ഐശ്വര്യ കേരളയാത്രയുടെ സമാപനം 23ന് 4 മണിക്ക് ശംഖുമുഖത്ത് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. നേരത്തെ 22നാണ് സമാപനം ആലോചിച്ചിരുന്നത്.
      Published by:Rajesh V
      First published:
      )}