നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായി വിജയൻ ദൈവങ്ങളെ തൊട്ട് കളിച്ചു; അതാണ് നിപക്കും ഓഖിക്കും കൊറോണക്കും കാരണം: കെ മുരളീധരൻ

  പിണറായി വിജയൻ ദൈവങ്ങളെ തൊട്ട് കളിച്ചു; അതാണ് നിപക്കും ഓഖിക്കും കൊറോണക്കും കാരണം: കെ മുരളീധരൻ

  എല്ലാം കൊണ്ടും ദുരിതമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം. ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിന്.

  K Muraleedharan

  K Muraleedharan

  • Share this:
  കോഴിക്കോട്: മുഖ്യമന്ത്രി പിണറായിവിജയന് ദൈവദോഷമെന്ന് കെ മുരളീധരന്‍ എം.പി. പിണറായി വിജയൻ ഭരണം തുടങ്ങിയത് മുതല്‍ രോഗവും പ്രകൃതി ദുരന്തവുമാണ്. പ്രളയവും നിപയും ഓഖിയും കൊറോണയും വന്നത് പിണറായിയുടെ കാലത്താണ്. ദൈവങ്ങളെ തൊട്ടുകളിച്ചതിന്റെ പ്രത്യാഘാതമാണിത്.

  മതങ്ങളുടെ മേക്കിട്ട് കയറിയതിന്റെ ഫലമാണിതെന്നും കെ മുരളീധരന്‍ പറഞ്ഞു. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മുരളീധരന്റെ പ്രസംഗം. സ്വപ്‌ന സുരേഷിന് കോവിഡ് ബാധിക്കാതിരുന്നത് ഭാഗ്യമായെന്നും ഇല്ലെങ്കില്‍ നിരവധി എല്‍.ഡി.എഫ് നേതാക്കള്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

  മുരളീധരന്റെ വാക്കുകള്‍ ഇങ്ങിനെ: 'എരണം കട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു. ഓഗസ്റ്റ് 15ന് ഉയര്‍ത്തിയ കൊടി പൊങ്ങിയില്ല. എങ്ങിനെയാണ് നിപ വന്നത്? വവ്വാല്‍ പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വ്വവാലുണ്ട്. പിണറായി വന്നപ്പോള്‍ മാത്രം നിപ ഉണ്ടായതെങ്ങിനെയാണ്.

  You may also like:മകൾ അന്യ ജാതിക്കാരനെ കല്യാണം കഴിച്ചതിൽ രോഷം; ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു [NEWS]ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് കിടപ്പു മുറിയിൽ കുഴിച്ചിട്ടു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി യുവതി [NEWS] അശ്ലീലദൃശ്യങ്ങൾ ആസ്വദിക്കാൻ ചെലവിട്ടത് മുതലാളിയുടെ 2 കോടിരൂപ; ജ്വല്ലറിയിലെ അക്കൗണ്ടന്റ് പിടിയിൽ [NEWS]
  പിന്നെ കൊറോണ വന്നു. കൊറോണ കോലം മുഴുവന്‍ ഉണ്ട്. എന്നാലും വന്നത് പിണറായി മുഖ്യമന്ത്രിയായപ്പോഴാണ്. രണ്ട് പ്രളയം, ഓഖി, എല്ലാം കൊണ്ടും ദുരിതമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം. ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിന്. മതങ്ങളുടെ മേക്കിട്ട് കയറുകയാണ് മുഖ്യമന്ത്രി ചെയ്തത്.- മുരളീധരന്‍ പറഞ്ഞു.

  സ്വപ്‌ന സുരേഷിനെ കോവിഡ് പോസിറ്റീവാകാതിരുന്നത് ഭാഗ്യം. അല്ലാതിരുന്നെങ്കില്‍ നിരവധി എല്‍.ഡി.എഫ് നേതാക്കള്‍ ക്വാറന്റൈനില്‍ പോകേണ്ടിവന്നേനെ. എ സര്‍ട്ടിഫിക്കറ്റ് സിനിമ കാണുന്നത് പോലെയാണ് ഇപ്പോള്‍ കേരളം. കുട്ടികള്‍ക്ക് ടി.വി കാണാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
  Published by:Naseeba TC
  First published:
  )}