Gold Smuggling Case | 'എല്ലാ വൻസ്രാവുകളും കുടുങ്ങട്ടെ; അത് എന്റെ ഓഫീസിലേയ്ക്ക് എത്തുന്നുണ്ടോ? എത്തട്ടെ...'; മുഖ്യമന്ത്രി

ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: July 13, 2020, 10:49 PM IST
Gold Smuggling Case | 'എല്ലാ വൻസ്രാവുകളും കുടുങ്ങട്ടെ; അത് എന്റെ ഓഫീസിലേയ്ക്ക് എത്തുന്നുണ്ടോ? എത്തട്ടെ...'; മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം തന്റെ ഓഫീസിലേക്കു വേണമെങ്കിലും എത്തട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വൻസ്രാവുകളും കുടുങ്ങുന്നുണ്ടെങ്കിൽ കുടുങ്ങട്ടെ. എല്ലാ കുറ്റവാളികളും പുറത്തുവരട്ടെ. എന്തിനാണ് അതിനെല്ലാം നമ്മൾ ബേജാറാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

"അവർ അന്വേഷിക്കട്ടെ, എല്ലാ വൻസ്രാവുകളും കുടുങ്ങുന്നുണ്ടെങ്കിൽ കുടുങ്ങട്ടെ. ഇനി, അത് എന്റെ ഓഫീസിലേയ്ക്ക് എത്തുന്നുണ്ടോ? എത്തട്ടെ.

ആരുടെയെങ്കിലും ഭാഗത്തേക്ക് വന്നുപെടുന്നുണ്ടോ? വന്നോട്ടെ. എല്ലാ കുറ്റവാളികളും പുറത്തുവരട്ടെ. എന്തിനാണ് അതിനെല്ലാം നമ്മൾ ബേജാറാകുന്നത്? ചിലർക്ക് വല്ലാത്ത നെഞ്ചിടിപ്പുണ്ട്. ആ നെഞ്ചിടുപ്പ് ശമിപ്പിക്കാൻ നിങ്ങൾ സഹായിച്ച് കൊടുക്കണ്ട"- മുഖ്യമന്ത്രി പറഞ്ഞു.
You may also like: 'അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്? കാര്യങ്ങൾ നല്ല സ്പീഡിൽത്തന്നെ നീങ്ങുകയല്ലേ?' മുഖ്യമന്ത്രി [NEWS]യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ചു; സ്വപ്നയെയും സരിത്തിനെയും എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു [NEWS] സ്വർണം കടത്തിയത് ഭീകര പ്രവര്‍ത്തനത്തിന്; ജൂവലറികൾക്കു വേണ്ടിയല്ല; കോടതിയിൽ NIA [NEWS]
"ഫലപ്രദമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾവച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തിൽ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡിൽത്തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ.  ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജൻസി ഏറ്റവും പ്രമുഖ ഏജൻസികളിലൊന്നാണ്. എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ല.''- മുഖ്യമന്ത്രി പറഞ്ഞു.

"സാധാരണ ഗതിയിൽ സ്പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിലാണ് ഈ പ്രശ്നം. അന്ന് ഈ കൂട്ടർ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആ‌ർക്കും അറിയില്ല. അതിന്‍റെ പേരിൽ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?"- മുഖ്യമന്ത്രി ചോദിച്ചു.

"എന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാൾ, വിവാദ വനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയത്. ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശന നടപടിയുണ്ടാകും. അതിൽ സംശയമില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതിൽ വീഴ്ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല. സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക."- മുഖ്യമന്ത്രി പറഞ്ഞു.
Published by: Aneesh Anirudhan
First published: July 13, 2020, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading