'രാജ്യത്ത് മോദിപ്പേടിയുണ്ട്, കേരളത്തിൽ പിണറായിപ്പേടിയില്ല'- മാധ്യമപ്രവർത്തകർ ഇവിടെ ഭയമില്ലാതെ ജോലി ചെയ്യുന്നുവെന്ന് പിണറായി

'ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇവിടെ ആ സ്ഥിതിയില്ല'

news18
Updated: June 10, 2019, 7:06 PM IST
'രാജ്യത്ത് മോദിപ്പേടിയുണ്ട്, കേരളത്തിൽ പിണറായിപ്പേടിയില്ല'- മാധ്യമപ്രവർത്തകർ ഇവിടെ ഭയമില്ലാതെ ജോലി ചെയ്യുന്നുവെന്ന് പിണറായി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: June 10, 2019, 7:06 PM IST
  • Share this:
തിരുവനന്തപുരം: രാജ്യത്ത് മോദിപ്പേടി ഉള്ള പോലെ കേരളത്തിൽ പിണറായിപ്പേടി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇവിടെ ആ സ്ഥിതിയില്ല. പേടിയുടെ അന്തരീക്ഷം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമ പ്രവർത്തകർ ഇവിടെ ഉണ്ടായിരുന്നുവെന്ന് പിണറായി പറഞ്ഞു. അവർക്കെതിരെ ആരും ഇറങ്ങിയില്ല. ഇപ്പോഴും അവർ ആ ജോലി അതുപോലെ ചെയ്യുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന് കെ.സി. ജോസഫ് വിമർശിച്ചിരുന്നു.

പെരിയ ഇരട്ടക്കൊല: പീതാംബരന്‍റെ ഭാര്യയും സാക്ഷി; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം

മാധ്യമപ്രവർത്തകർക്കെതിരായ മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണങ്ങൾ നേരത്തെ വിവാദമായിട്ടുണ്ട്. കടക്ക് പുറത്ത് പോലെയുള്ള പ്രയോഗങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
First published: June 10, 2019, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading