നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ് ഡി പി ഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനെന്ന് മുഖ്യമന്ത്രി

  എസ് ഡി പി ഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനെന്ന് മുഖ്യമന്ത്രി

  മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവരെ പിന്തുണയ്ക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു

  news18

  news18

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം : എസ്ഡി പി ഐയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് . പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരിൽ കേസെടുത്തു എന്ന പ്രതിപക്ഷ ആരോപണമാണ് എസ് ഡിപിഐയിലേക്കു  തിരിഞ്ഞത്. പൗരത്വ പ്രതിഷേധങ്ങൾ നല്ല രീതീയിൽ നടക്കണമെന്നും അക്രമങ്ങളിലേക്കു വഴിമാറിയാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  അങ്കമാലിയിൽ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച മഹല്ല് കമ്മിറ്റിക്കെതിരേ കേസെടുത്തത് എന്തിനെന്നാ റോജി എം ജോണിൻരെ ചോദ്യത്തിന്. മഹല്ല് കമ്മിറ്റിക്കാരുടെ സമരങ്ങൾ സമാധാനപരമാണെന്നും എന്നാൽ ചില സമരങ്ങളിൽ എസ് ഡി പി ഐ എന്ന തീവ്രവാദ സംഘടന നുഴഞ്ഞു കയറി എന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇതോടെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. എസ് ഡി പി ഐയെയും അവരുെടെ തീവ്രവാദത്തേയും പറയുമ്പോൾ പ്രതിപക്ഷത്തിന് എന്തിന് പൊളളുന്നു എന്ന് മുഖ്യമന്ത്രിചോദിച്ചു. .

  Also Read-CAAയ്‌ക്കെതിരെ നിയമവിധേയമായി ‌സമരം ചെയ്ത ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

  മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവരെ പിന്തുണയ്ക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. അവരുടെ പിന്തുണ വാങ്ങിയത് ആരാണെന്നറിയാം. അമിത് ഷായുടെ നിലപാട് കേരളത്തിൽ വേണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

  മതസ്പർധ വളർത്താനുള്ള ശ്രമം ആരു നടത്തിയാലും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമുദായിക കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് 27 കേസ് രജിസ്റ്റര്‍ ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിച്ച് കുറ്റ്യാടി ഠൗണില്‍ ബിജെപി നടത്തിയ പ്രകടനത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മുദ്രാവാക്യം വിളിച്ച നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

  Also Read-കല്യാണത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനി; ബോധവത്കരിക്കാൻ കളക്ടർ വീട്ടിലെത്തി

  കണ്ണൂര്‍ മട്ടന്നൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ, ഇരിട്ടി എഎസ്പി എന്നിവര്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ യൂണിഫോം ധരിച്ച് പങ്കെടുത്തെന്ന വാര്‍ത്തയില്‍ അവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
  Published by:Asha Sulfiker
  First published:
  )}