നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിഭാഗത്തെ അവരുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി

  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിഭാഗത്തെ അവരുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി

  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു വിവാദ കാർട്ടൂണിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന അംശവടിയിൽ അടിവസ്ത്രം ഉൾപ്പെട്ടതാണ് വിവാദങ്ങൾക്കാധാരം

  cartoon controversy

  cartoon controversy

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ആവിഷ്കാര സ്വാത്വന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അത് നിഷേധിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ചില വിഭാഗങ്ങളെ അവരുടെ മതചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നത് ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലളിതകല അക്കാദമി കാർട്ടൂൺ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

   Also Read-'അംശവടിയിൽ അടിവസ്ത്രം' മതവികാരം വൃണപ്പെടുത്തുന്നുവെന്ന് കത്തോലിക്കാ സഭ; ലളിതകലാ അക്കാദമി പുരസ്ക്കാരം വിവാദത്തിൽ

   'ആവിഷ്കാര സ്വാതന്ത്യം നിഷേധിക്കാൻ പാടില്ല. നിങ്ങൾ ചിത്രം വരക്കുന്നു അല്ലെങ്കിൽ കൃതി എഴുതുന്നു. അത് നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്.ആ ആവിഷ്കാര സ്വാതന്ത്ര്യം അനുസരിച്ച് കാര്യങ്ങൾ നിർവഹിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ടാകാണം. ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിക്കാൻ ആര് പുറപ്പെട്ടാലും സാധാരണ ഗതിയിൽ ആരും എതിർക്കും' .. ഇത് ഒരു ഭാഗമാണ്..

   Also Read-'ആദ്യം ഭൂരിപക്ഷ സമുദായത്തെയും അവരുടെ വിശ്വാസങ്ങളെയും അപമാനിച്ചു, ഇപ്പോൾ ന്യൂനപക്ഷങ്ങൾക്കുമേൽ കുതിര കയറുന്നു'; സർക്കാരിനെതിരെ ജ്യോതികുമാർ ചാമക്കാല

   അതേസമയം ഏതെങ്കിലും പ്രത്യേക വിഭാഗത്തെ അവഹേളിക്കുന്ന തരത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് നിലപാടുണ്ടായെന്ന പ്രതീതി ഗുണകരമല്ല. ഇത് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമല്ല. ആവിഷ്കാര സ്വാതന്ത്യം എപ്പോഴുമുണ്ട്. അതിന് ഒരു തടസവും നാട്ടിലില്ല. എന്നാൽ ഏതെങ്കിലും പ്രത്യേക വിഭാഗ ആ വിഭാഗത്തിന്റെ ചില ചിഹ്നങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കുക അത് ശരിയായ സമീപനമല്ല..  അതിൽ സർക്കാരിന്റെ പേര് കൂട്ടിച്ചേർക്കുന്നത് ശരിയല്ല. സർക്കാരിന് അങ്ങനെ ഉദ്ദേശമില്ല.

   Also Read-'ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനം': പി.സി ജോർജ്

   ഏത് മതവിഭാഗം ആയാലും ആ വിഭാഗത്തിന് വേണ്ട പ്രോത്സാഹനം നൽകി നിലനിർത്തുക എന്നാണ് സർക്കാർ കരുതുന്നുത്. സർക്കാരിനെ അനാവശ്യമായി ഒരു പ്രശ്നത്തിൽപെടുത്തുന്നു എന്നതു കൊണ്ടാണ് സാംസ്കാരിക മന്ത്രി അവാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അല്ലാതെ റദ്ദു ചെയ്യാൻ പോയിട്ടില്ല. അത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തലല്ല' മുഖ്യമന്ത്രി പറഞ്ഞു.

   കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു വിവാദ കാർട്ടൂണിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന അംശവടിയിൽ അടിവസ്ത്രം ഉൾപ്പെട്ടതാണ് വിവാദങ്ങൾക്കാധാരം. മറ്റൊരു ലൈംഗിക ആരോപണ വിധേയനായ ഷൊർണൂർ എംഎൽഎ പികെ ശശിയും ഫ്രാങ്കോയെ പിന്തുണക്കുന്ന എംഎൽഎ പി.സി ജോർജും കാർട്ടൂണിൽ ഉൾപ്പെട്ടിരുന്നു. മതചിഹ്നത്തെ അപമാനിച്ചുവെന്നാരോപിച്ച് ക്രൈസ്തവ സംഘടനകൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതോടെ അവാർഡ് നിർണയം പുനഃപരിശോധിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ഇതിനെ പിന്തുണച്ചു കൊണ്ടുള്ള പ്രതികരണം തന്നെയാണ് മുഖ്യമന്ത്രിയും നടത്തിയിരിക്കുന്നത്.

   First published:
   )}