• HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ല’; കടകംപള്ളിയുടെ ശബരിമല ഖേദ പ്രകടനത്തിൽ മുഖ്യമന്ത്രി

‘എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ല’; കടകംപള്ളിയുടെ ശബരിമല ഖേദ പ്രകടനത്തിൽ മുഖ്യമന്ത്രി

ശബരിമലയിൽ ചർച്ച ആകാമായിരുന്നു എന്ന് തോന്നുന്നോ എന്ന ചോദ്യത്തിന് ‘എന്നു കാണാനാവില്ല’ എന്നായിരുന്നു പിണറായിയുടെ മറുപടി.

News18

News18

  • Share this:
    തിരുവനന്തപുരം: ശബരിമല സ്കത്രീ പ്രവേശന വിവാദത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ‘എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ല. എന്താ പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചതുമില്ല. സുപ്രീം കോടതി വിധി വരുമ്പോൾ മാത്രമേ ഇനി അതു ചർച്ച ചെയ്യേണ്ടതുള്ളൂ’ – ഒരു ചാനൽ അഭിമുഖത്തിൽ പിണറായി വിജയൻ വ്യക്തമാക്കി.

    ശബരിമലയിൽ ചർച്ച ആകാമായിരുന്നു എന്ന് തോന്നുന്നോ എന്ന ചോദ്യത്തിന് ‘എന്നു കാണാനാവില്ല’ എന്നായിരുന്നു പിണറായിയുടെ മറുപടി. ‘ഇതു സുപ്രീം കോടതി വരുത്തിയ അയവാണ്. വിധി സ്റ്റേ ചെയ്തിട്ടില്ല. വിശാലബെഞ്ചിനു വിടുകയാണ് ചെയ്തത്. സർക്കാർ ഇപ്പോൾ വേറൊരു നിലപാട് എടുക്കേണ്ടതില്ല. വിധി വരുമ്പോൾ അക്കാര്യം ചർച്ച ചെയ്യും. കേസ് വരുമ്പോൾ നടപടിക്രമം ആലോചിക്കും– മുഖ്യമന്ത്രി വിശദീകരിച്ചു.

    Also Read 'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

    2018ൽ ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ വലിയ വിഷമമുണ്ടെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഇതിനു പിന്നാലെ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.

    ഇതിനിടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെവീണ്ടും വിമർശിച്ച്  എൻ.എസ്.എസ് ഇന്നലെ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി എന്‍.എസ്.എസ് നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

    വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. 'തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ചു നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു; അതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമര്‍ശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു.

    Also Read നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രൻ

    ഇതുകൂടാതെ, ദേവസ്വംമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചു കൊണ്ടും, വിശ്വാസ സംരക്ഷണത്തിനായി ആദ്യം മുതല്‍ നിലകൊള്ളുന്ന എന്‍.എസ്.എസിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ സഹായിക്കാനെത്തുന്നു.' ഇതൊന്നും പോരാതെയാണ് 'കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല' എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

    Also Read ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തി; കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർഥിയുടെ പത്രിക മാറ്റിവച്ചു

    വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ ഈ നേതാക്കന്മാര്‍ക്കിടയില്‍ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികള്‍ക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എന്‍എസ്എസ്  പ്രസ്താവനയില്‍ പറഞ്ഞു.
    Published by:Aneesh Anirudhan
    First published: