നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പിണറായിയെ പുകഴ്ത്തിയത് തിരുത്തി കെ. മുരളീധരൻ; 'കെ കരുണാകരൻ്റെ അതേ ശൈലിയല്ല പിണറായിയുടേത്'

    പിണറായിയെ പുകഴ്ത്തിയത് തിരുത്തി കെ. മുരളീധരൻ; 'കെ കരുണാകരൻ്റെ അതേ ശൈലിയല്ല പിണറായിയുടേത്'

    ''മത സാമുദായിക നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആനുകൂല്യം പിണറായി വിജയൻ പ്രഖ്യാപിച്ചു. പക്ഷേ ഇലക്ഷൻ കഴിഞ്ഞതോടെ പ്രഖ്യാപനങ്ങൾ എല്ലാം പിൻവലിച്ചു. കെ കരുണാകരൻ്റെ അതേ ശൈലിയല്ല പിണറായിയുടേത്. കരുണാകരൻ മത നേതാക്കളെ നേരിൽ സന്ദർശിച്ച് പ്രശ്നം പരിഹരിച്ചിരുന്നു.''

    കെ. മുരളീധരൻ

    കെ. മുരളീധരൻ

    • Share this:
    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വൈഭവം പരാമർശിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി നടത്തിയ പ്രസംഗം കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായിരുന്നു. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാൻ പിണറായിക്ക് അസാമാന്യ കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഇതാണ്. മുമ്പ് കെ കരുണാകരൻ ആണ് ഈ കഴിവ് പ്രകടിപ്പിച്ചിരുന്ന വ്യക്തി. കരുണാകരന് ശേഷം ഈ വൈഭവമുള്ള രാഷ്ട്രീയ നേതാവ് പിണറായി വിജയൻ ആണെന്നുമാണ് കെ മുരളീധരൻ പറഞ്ഞത്.

    എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലര്‍ത്തണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ നമ്മുടെ പാര്‍ട്ടിയില്‍ എല്ലാവരും ഉണ്ടാവും. പക്ഷെ വോട്ട് ചെയ്യാന്‍ ആരും ഉണ്ടാവില്ല. കെ കരുണാകരന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ്. അത് കാത്തുസൂക്ഷിക്കണം എന്നാണ് എംപി വിമര്‍ശനാത്മകമായി പറഞ്ഞത്.

    എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം തിരുത്തി കൊണ്ടാണ് മുരളീധരൻ ഇന്ന് രംഗത്ത് വന്നത്. മത സാമുദായിക നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആനുകൂല്യം പിണറായി വിജയൻ പ്രഖ്യാപിച്ചു. പക്ഷേ ഇലക്ഷൻ കഴിഞ്ഞതോടെ പ്രഖ്യാപനങ്ങൾ എല്ലാം പിൻവലിച്ചു. കെ കരുണാകരൻ്റെ അതേ ശൈലിയല്ല പിണറായിയുടേത്. കരുണാകരൻ മത നേതാക്കളെ നേരിൽ സന്ദർശിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. പിണറായി സംഘങ്ങളെ പറഞ്ഞയച്ച് മത നേതാക്കളെ  പറഞ്ഞ് പറ്റിക്കുകയാണ്. രണ്ട് മതങ്ങളെ തമ്മിൽ തല്ലിച്ച് അധികാരത്തിൽ തുടരാമെന്നാണ് പിണറായി വിജയൻ്റെ ധാരണ. ഇത് മോഹൻ ഭാഗവതിൻ്റെ നിലപാടിനെക്കാൾ അപകടമാണ്. യു. ഡി. എഫിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുരളീധരൻ പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

    Also Read- സു​ധാ​ക​രൻ്റെ നീ​ക്കം സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണല​ക്ഷ്യ​ത്തോ​ടെയെന്ന് ഐ.എൻ.​എ​ൽ.

    കേന്ദ്ര- കേരള സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണ്. വല്യേട്ടൻ സ്വർണ്ണം കടത്തുമ്പോൾ ചെറിയേട്ടൻ തേക്ക് കടത്തുന്ന രീതിയാണ്. തുഗ്ലക്കിന്റെ  പരിഷ്കാരങ്ങളാണ് കോവിഡിൻ്റെ കാര്യത്തിൽ സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് കേസുകൾ കൂടി വരുകയാണ്. സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആക്രമിക്കുന്നത് ആരോഗ്യ മന്ത്രി അറിയുന്നില്ല. കോവിഡ് കേസുകൾ കുതിക്കുകയാണ്, ഈ സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറക്കുമ്പോൾ എന്ത് ധൈര്യത്തിലാണ് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കുക. പൊലീസുകാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ബാലപീഡനം നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു.

    Also Read- മു‌സ്ലീങ്ങളെക്കാൾ മതംമാറ്റിക്കുന്നത് ക്രിസ്‌ത്യാനികൾ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവുമില്ല' പാലാ ബിഷപ്പിനെ തള‌ളി വെളളാപ്പള‌ളി

    മുസ്ലിം മത സംഘടനകൾക്കിടയിൽ വർഗ്ഗീയത പടർത്താൻ ചിലർ കടന്നു കയറിയെന്ന് വിജയരാഘവൻ പറയുന്നു. എന്നാലത് ജമാഅത്തെ ഇസ്ലാമിയന്നൈന്നാണ് പറയുന്നത്. എസ് ഡി പി ഐയെ വിമർശിക്കാൻ പക്ഷേ വിജയരാഘവന് കരുത്തില്ല. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിവാദ സിലബസ് കേന്ദ്രത്തെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Rajesh V
    First published:
    )}