HOME » NEWS » Kerala » PINARAYI VIJAYAN SAYS GOVERNMENT WILL TRY TO BRING JUSTICE FOR VALAYAR FAMILY

'ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല; വാളയാറിലെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കും': മുഖ്യമന്ത്രി

ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും സർക്കാർ പെൺകുട്ടികളുടെ മാതാവിനൊപ്പമാണെന്നും മുഖ്യമന്ത്രി

News18 Malayalam
Updated: October 26, 2020, 9:04 PM IST
'ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല; വാളയാറിലെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കും': മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്നും നിയമപോരാട്ടത്തിനായി സർക്കാർ തന്നെയാണ് മുൻകൈയെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും സർക്കാർ പെൺകുട്ടികളുടെ മാതാവിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ വിട്ടയച്ചതിനെതിരെ 2019ല്‍ തന്നെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയിലെ കാലതാമസം പരിഹരിക്കാൻ അർജന്റ് മെമ്മോ ഫയൽ ചെയ്തതാണെന്നും കോടതി നടപടി പൂർത്തിയാകുന്ന മുറയ്ക്ക് തീരുമാനമെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read 'വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെ മന്ത്രി എ.കെ ബാലന്‍ ഭീഷണിപ്പെടുത്തുന്നു': കെ.സുരേന്ദ്രന്‍

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരു ഏജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍, വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും. ഇതിനാണ് പരിശ്രമിക്കുന്നത്.

കുട്ടികളുടെ മാതാവ് സര്‍ക്കാറില്‍ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വാളയാർ കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.
Published by: user_49
First published: October 26, 2020, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories