• HOME
  • »
  • NEWS
  • »
  • kerala
  • »
  • Manik Sarkar | മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി; ചിത്രം ഏറ്റെടുത്ത് സഖാക്കള്‍

Manik Sarkar | മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി; ചിത്രം ഏറ്റെടുത്ത് സഖാക്കള്‍

തന്റെ ജീവിതം തന്നെ പാര്‍ട്ടിക്കായി മാറ്റി വച്ച മാണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടി ഓഫീസിലായിരുന്നു താമസം.

  • Share this:
    കണ്ണൂര്‍: സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan) പങ്കുവെച്ച ഒരു ചിത്രം സമൂഹാധ്യമങ്ങളില്‍ വൈറാലണ്.

    ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായ മണിക് സര്‍ക്കാരിന് ഒപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയതാണ് മണിക് സര്‍ക്കാര്‍.  തന്റെ ജീവിതം തന്നെ പാര്‍ട്ടിക്കായി മാറ്റി വച്ച മാണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടി ഓഫീസിലായിരുന്നു താമസം.

    K C Venugopal | ചായ കൊടുത്തതിന് പി ബാലനെ പുറത്താക്കി; ഗൗരിയമ്മയെ പുറത്താക്കിയത് എന്തിന്? കോടിയേരിയോട് കെസി വേണുഗോപാല്‍

    സിപിഎം(CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തെ തമസ്‌കരിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. (K C Venugopal)  കെവി തോമസ്  (kv thomas) വിഷയത്തില്‍ ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ആരായിരുന്നു സിപിഎമ്മില്‍ കെ ആര്‍ ഗൗരിയമ്മ?. എന്തായിരുന്നു ഗൗരിയമ്മയെ പുറത്താക്കാന്‍ കാരണം?. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒരു വികസന സെമിനാറില്‍ ക്ഷണിച്ചതിന്റെ പേരിലാണ് വലിയ നേതാവായ ഗൗരിയമ്മയെ പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

    തന്റെ നാട്ടുകാരനായ പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവന് ചായ കൊടുത്തു എന്ന കാരണത്താല്‍ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആരെ വിളിച്ചാലും ഞങ്ങള്‍ പങ്കെടുക്കാന്‍ സമ്മതിക്കാറുണ്ടെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

    സില്‍വര്‍ലൈനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനേയും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്ന് പ്രമേയം പാസ്സാക്കിയ യെച്ചൂരി എങ്ങനെയാണ് സില്‍വര്‍ ലൈനിന്റെ നേര്‍ക്ക് മൃദുസമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

    സിപിഎമ്മിന്റെ ഒരു പരിപാടിയിൽ കോണ്‍ഗ്രസിന്റെ ഒരു നേതാവ് മുഖ്യചര്‍ച്ചാവിഷയമായി മാറുന്നത് അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.കെവി തോമസ് വിഷയത്തില്‍ നിലപാട് എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും  കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
    Published by:Jayashankar AV
    First published: