'ഇവിടെ ഇരുപതിലൊന്ന് മാത്രമാണ് രാഹുൽ ഗാന്ധി': മുഖ്യമന്ത്രി

ഇന്നത്തെ ദേശീയരാഷ്ട്രീയത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നില്ലെന്ന് പിണറായി വിജയൻ

news18
Updated: April 11, 2019, 4:33 PM IST
'ഇവിടെ ഇരുപതിലൊന്ന് മാത്രമാണ് രാഹുൽ ഗാന്ധി': മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: April 11, 2019, 4:33 PM IST IST
  • Share this:
തിരുവനന്തപുരം: കേരളത്തിൽ ഇരുപത് സ്ഥാനാർത്ഥികളിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നത്തെ ദേശീയരാഷ്ട്രീയത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പാപ്പരീകരണമാണിത്. നമുക്ക് ഒരു പ്രശ്നവും ഇല്ല. ഇവിടെ ഇരുപതിൽ ഒന്ന് മാത്രമാണ് രാഹുൽ ഗാന്ധി- മുഖ്യമന്ത്രി പറഞ്ഞു.

'വയനാടിനെ പറ്റി അമിത് ഷായ്ക്ക് വല്ലതും അറിയുമോ? ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച നാടാണ് ഇത്': പിണറായി വിജയൻ

ഇന്ത്യയിലാകെ ബിജെപിയെ നേരിടലാകും കോൺഗ്രസിന്‍റെ ഉദ്യമമെന്ന് ഒരു നേതാവ് പറഞ്ഞത് എന്തൊരു പരിഹാസ്യമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളെ എതിരിടാൻ ഇവിടെ ബിജെപിയുണ്ടോ? ബിജെപിക്കെതിരെയാണോ നിങ്ങൾ മത്സരിക്കുന്നത്- പിണറായി ചോദിച്ചു. ബിജെപിക്ക് ഇവിടെ സ്ഥാനാർത്ഥിയുണ്ടായാൽ തന്നെ ആ മത്സരം അവർക്കെതിരെയാകുമോ? ഇവിടെ എൽഡിഎഫിനെതിരെയല്ലേ മത്സരമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍