HOME » NEWS » Kerala » PINARAYI VIJAYAN TALKS ABOUT THE LOVE SHOWN BY THE PEOPLE DURING THE ELECTION CAMPAIGN

‘പിണറായി അച്ചാച്ചാ…’എന്ന് വിളികേട്ട് നോക്കുമ്പോൾ മൂന്നുവയസുള്ള കുഞ്ഞ്; സ്‌നേഹപ്രകടനം വിവരിച്ച് പിണറായി വിജയൻ

ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവരാണ് എൽഡിഎഫ്. ജനങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ അവർ പല രീതിയിലും സ്‌നേഹം പ്രകടിപ്പിക്കും.

News18 Malayalam | news18-malayalam
Updated: April 4, 2021, 6:27 PM IST
‘പിണറായി അച്ചാച്ചാ…’എന്ന് വിളികേട്ട് നോക്കുമ്പോൾ മൂന്നുവയസുള്ള കുഞ്ഞ്; സ്‌നേഹപ്രകടനം വിവരിച്ച് പിണറായി വിജയൻ
Pinarayi Vijayan (PHOTO- Facebook)
  • Share this:
കണ്ണൂർ: ക്യാപ്റ്റൻ വിവാദങ്ങള്‍ക്ക് മറുപടിയായി ആളുകള്‍ തന്നോട് സ്നേഹം പ്രകടിപ്പിക്കുന്നത് വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി നേതാവെന്ന നിലയിലാണ് ജനങ്ങൾ തന്നോട് സ്‌നേഹപ്രകടനങ്ങൾ നടത്തുന്നത് കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കരുതെന്ന പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല തരത്തിലാണ് ആളുകൾ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഇളം പ്രായത്തിലുളള കുഞ്ഞുങ്ങൾ പോലും അതിലുണ്ട്. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന പോർമുഖം 2021ൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രചാരണത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചാണ് പിണറായി ഇത് വിശദീകരിച്ചത്. ഒരിടത്ത് പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ആളുകൾ നിരന്നിരിക്കുന്നു. ഞാൻ സംസാരം തുടങ്ങി. അപ്പോഴാണ് ഒരു വിളി കേട്ടത്, പിണറായി അച്ചാച്ചാന്ന്. നോക്കിയപ്പോൾ കണ്ടത് മൂന്ന് വയസുള്ള ഒരു കുട്ടിയെയാണ്. ഞാൻ അങ്ങോട്ടു വരുന്നു നീ അവിടെ ഇരിക്ക് എന്ന് പറഞ്ഞാണ് ആ കുട്ടിയെ സമാധാനിപ്പിച്ചത്. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരിടത്ത് പ്രചാരണ സ്ഥലത്ത് കൂടി പോയ കാറിൽ ഇരുന്ന കുട്ടി ഗ്ലാസ് താഴ്ത്തി തന്നെ നോക്കി കൈവീശി കാണിച്ചതും പിണറായി ഉദാഹരണമായി പരാമർശിച്ചു.

Also Read- 'മുഖ്യമന്ത്രി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം, ഞങ്ങൾ ഇത്തവണ സെഞ്ചുറി അടിക്കും': മുല്ലപ്പള്ളി രാമചന്ദ്രൻ

താൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് ആ കുടുംബം കാറിൽ അതുവഴി പോയത്. നോക്കുമ്പോൾ ഒരു കുഞ്ഞ് ഗ്ലാസ് താഴ്ത്തി പരിപാടികൾ നോക്കുന്നുണ്ട്. തന്നെ കണ്ട ഉടനെ കൈ വീശി എന്തോ വിളിച്ചു പറയുകയാണ്. ഞാനും തിരിച്ച് കൈ വീശി. മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഒരു തരത്തിലുളള സ്‌നേഹപ്രകടനമാണ്. അത് ശരിയായ രീതിയിൽ വരുന്നതാണ്. കൊറോണക്കാലത്ത് കുട്ടികളിൽ പലരും തന്റെ ചിത്രം വരച്ച് സമ്മാനിച്ചിട്ടുണ്ട്. ഒരു യോഗത്തിൽ ഒരു വീട്ടമ്മ പാട്ടെഴുതി കൊണ്ടുവന്നു. ഇമ്മാതിരിയാണ് കാര്യങ്ങൾ നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

Also Read- 'പിണറായി ടീം ലീഡര്‍; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താൻ ശ്രമം'; ക്യാപ്റ്റൻ വിവാദത്തിൽ വിശദീകരണവുമായി പി ജയരാജൻ

ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവരാണ് എൽഡിഎഫ്. ജനങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ അവർ പല രീതിയിലും സ്‌നേഹം പ്രകടിപ്പിക്കും. അതുകൊണ്ടൊന്നും തന്റെ രീതി മാറ്റാൻ പോകുന്നില്ല. താനും വോളന്റിയറായി നേതാക്കളെ സ്വീകരിക്കാൻ പോയിട്ടുളളതാണ്. പാർട്ടിക്ക് വിധേയരാണ് ഏതൊരാളും. പാർട്ടിക്ക് അതീതനായി എന്നൊരാൾ ചിന്തിക്കുമ്പോഴാണ് അയാൾക്ക് അബദ്ധം പറ്റുന്നതെന്നും പിണറായി പറഞ്ഞു.

Also Read- 'പി ജയരാജന്റെ പിന്നാലെ പോയിട്ട് നിങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കില്ല'; ക്യാപ്റ്റൻ വിവാദത്തിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ല. അതിനു പിന്നാലെ കൂടേണ്ട. ആളുകളുടെ സ്നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്നില്ല, പക്ഷേ ഇത് വിലയ്ക്കെടുക്കലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Published by: Rajesh V
First published: April 4, 2021, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories