HOME » NEWS » Kerala » PINARAYI VIJAYAN TO INAUGURATE CPM SOCIAL MEDIA CAMPAIGN ON MAY DAY

സോഷ്യൽമീഡിയ ആശയസംവാദവുമായി സിപിഎം; പിണറായി വിജയൻ മെയ്ദിനത്തിൽ തുടക്കംകുറിക്കും

വിവിധ വിഷയങ്ങളിൽ പാർട്ടി നേതാക്കൾ സോഷ്യൽമീഡിയ വഴി അണികളോട് സംവദിക്കുന്നതാണ് പരിപാടി. അണികളുടെ സംശയങ്ങൾക്ക് നേതാക്കൾ തത്സമയം മറുപടി നൽകുകയുംചെയ്യും.

News18 Malayalam
Updated: April 29, 2020, 11:28 PM IST
സോഷ്യൽമീഡിയ ആശയസംവാദവുമായി സിപിഎം;  പിണറായി വിജയൻ മെയ്ദിനത്തിൽ തുടക്കംകുറിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളിൽ സോഷ്യൽമീഡിയ വഴി ആശയസംവാദത്തിന് സിപിഎം. പരിപാടിയുടെ ഉദ്ഘാടനം സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് രാത്രി ഏഴുമണിക്ക് നിർവ്വഹിക്കും. വിവിധ വിഷയങ്ങളിൽ പാർട്ടി നേതാക്കൾ സോഷ്യൽമീഡിയ വഴി അണികളോട് സംവദിക്കുന്നതാണ് പരിപാടി. അണികളുടെ സംശയങ്ങൾക്ക് നേതാക്കൾ തത്സമയം മറുപടി നൽകുകയുംചെയ്യും.

ലോക്ക്ഡൌൺ തുടങ്ങിയതുമുതൽ സിപിഎമ്മും ബഹുജനസംഘടനകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അണികളുമായി ഇടപെടുന്നുണ്ട്. ഡിവൈഎഫ്ഐ പോലെയുള്ള സംഘടനകൾ പ്രമുഖ ഗായകരെ അണിനിരത്തി നടത്തിയ ഫേസ്ബുക്ക് ലൈവിന് വലിയതോതിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു.

Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]
അതിന് പിന്നാലെ എം.എ ബേബി, എസ്. രാമചന്ദ്രൻ പിള്ള, എം.വി ഗോവിന്ദൻ മാസ്റ്റർ, പി രാജീവ് തുടങ്ങിയ നേതാക്കൾ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിരുന്നു. സോഷ്യൽമീഡിയ വഴിയുള്ള പാർട്ടിയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ പരിപാടികൾ. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനമാണ് മെയ് ഒന്നിന് പിറായി വിജയൻ നിർവ്വഹിക്കുന്നത്.
First published: April 29, 2020, 11:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories