ഇന്റർഫേസ് /വാർത്ത /Kerala / 'നവോത്ഥാന നായകനാകാൻ ശ്രമിച്ച പിണറായി വിജയൻ നവോത്ഥാന ഘാതകനായി': ബിജെപി നേതാവ് സി.കെ പത്മനാഭൻ

'നവോത്ഥാന നായകനാകാൻ ശ്രമിച്ച പിണറായി വിജയൻ നവോത്ഥാന ഘാതകനായി': ബിജെപി നേതാവ് സി.കെ പത്മനാഭൻ

സി.കെ പത്മനാഭൻ

സി.കെ പത്മനാഭൻ

സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കുക, പിൻ വാതിൽ നിയമനം റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.കെ പത്മനാഭൻ.

  • Share this:

കണ്ണൂർ: നവോത്ഥാന നായകനാകാൻ ശ്രമിച്ച പിണറായി വിജയൻ നവോത്ഥാന ഘാതകനായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം സി.കെ പത്മനാഭൻ. സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കുക, പിൻ വാതിൽ നിയമനം റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.കെ പത്മനാഭൻ.

അവിശ്വാസികളായ ആളുകളാണ് ദേവസ്വം ബോർഡിലുള്ളത്. കോൺഗ്രസ് വിശ്വാസികളോടൊപ്പമാണെന്ന് പറയുന്നത് കാപട്യമാണ്. കോൺഗ്രസ് ശബരിമല വിഷയം ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടുകൾ തട്ടാനാണ്. മുസ്ലിം ലീഗിന് അടിമപ്പണി ചെയ്യുന്നതാണ് സ്വർഗരാജ്യം ലഭിക്കുന്ന ഏക വഴിയെന്നു ധരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ നൂറ് കണക്കിന് കേസുകളാണ് പൊലിസെടുത്തത്. ശബരിമലയിൽ വിശ്വാസികളോടൊപ്പം നിൽക്കാതെ വഞ്ചിച്ചവരാണ് യു.ഡി.എഫെന്നും പത്മനാഭൻ ആരോപിച്ചു.

ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ചിത്ത്‌, സി.സത്യപ്രകാശ്. മോഹനൻ മാനന്തേരി . ബിജു എളങ്കുഴി എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read 'ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്ക് ജോലി വാങ്ങി നൽകി', സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് ചെന്നിത്തല പാലക്കാട്ട് പറഞ്ഞു. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മോഷണം പോയ സംഭവത്തില്‍ പോലീസിന് ഇതുവരെ പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ലെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

First published:

Tags: BJP president K Surendran, K surendran, K Surendran BJP State president