തിരുവനന്തപുരം:
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉല്പ്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിന് കേരളം ശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സവാളയുടെയും മറ്റു അവശ്യസാധനങ്ങളുടെയും വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷകർക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Also Read
Vijayadashami| വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് ഉപ്പും മുളകിലെ പാറുക്കുട്ടിയുംമഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുമാണ് കത്തയച്ചത്. സപ്ലൈകോ, ഹോർട്ടിക്കോർപ്പ്, കൺസ്യൂമർഫെഡ് എന്നീ ഏജന്സികള്‍ വഴി കർഷകരിൽ നിന്ന് ഉല്പ്പന്നങ്ങൻ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.
അതേസമയം, സംസ്ഥാനത്തെ സവാള വില വര്‍ദ്ധന നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങാന്‍ ആ യോഗം തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.