നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസികളെ തിരിച്ചെത്തിച്ചാൽ പരിശോധനയ്ക്കും ക്വാറന്റൈനും സംവിധാനമൊരുക്കും; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി

  പ്രവാസികളെ തിരിച്ചെത്തിച്ചാൽ പരിശോധനയ്ക്കും ക്വാറന്റൈനും സംവിധാനമൊരുക്കും; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി

  കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടു വരുന്നവരെ സഹായിക്കാനുള്ള പദ്ധതി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം കേരളത്തെ ഏറെ അലട്ടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   പ്രവാസികൾ‌ മടങ്ങി എത്തുമ്പോൾ സാധ്യമായ സൗകര്യങ്ങൾ ഒരുക്കും. തിരികെ വരുന്നവരുടെ ക്വാറന്റൈനും പരിശോധനയും സംസ്ഥാന സർക്കാർ നിർവഹിക്കും. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടു വരുന്നവരെ സഹായിക്കാനുള്ള പദ്ധതി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

   വരുമാനമില്ലാതെ ജീവിതം അസാധ്യമായ നിലയിലാണ് നിരവധി പ്രവാസികള്‍. ഈ സാഹചര്യത്തില്‍ അവരുടെ കാര്യത്തില്‍ ഇടപെടല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്- പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി.
   You may also like:'COVID 19 | PPE കിറ്റുകള്‍ വാങ്ങാന്‍ സംസ്ഥാനത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം
   [NEWS]
   കോവിഡ് പ്രതിരോധം: നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍ പ്രവർത്തനമാരംഭിക്കും
   [NEWS]
   വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്: റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ആരാധകരുടെ സഹായം തേടി നടി സ്വാസിക
   [NEWS]


   പ്രവാസികൾക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏർപെടുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
   First published:
   )}