• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൈനാപ്പിൾ കർഷകർക്ക് ഇത്തവണ കണ്ണീർ ഓണം; കിലോയ്ക്ക് വെറും 20 രൂപ മാത്രം

പൈനാപ്പിൾ കർഷകർക്ക് ഇത്തവണ കണ്ണീർ ഓണം; കിലോയ്ക്ക് വെറും 20 രൂപ മാത്രം

ഓണവിപണി കൂടി ഇല്ലാതായതോടെ കർഷകരുടെ നഷ്ടം ഇനിയും ഉയരും. സാമ്പത്തികബാധ്യത സഹിക്കാനാവാതെ ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി വാഴക്കുളത്ത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടിലായ കർഷകരെ സഹായിക്കാനാണ് വായ്പ തിരിച്ചടവ് നീട്ടി നൽകാൻ മൊറട്ടോറിയം പ്രഖ്യാപിച്ചത്.

Pineapple

Pineapple

  • Last Updated :
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ കടുത്ത പ്രതിസന്ധിയിൽ. മൊറട്ടോറിയം കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം നിലനിൽക്കേ വായ്പ പലിശ ഉടൻ അടക്കണമെന്ന ആവശ്യവുമായി കർഷകരെ സമീപിച്ചിരിക്കുകയാണ് ബാങ്കുകൾ. പലിശ ഇളവിനൊപ്പം മൊറട്ടോറിയം കാലാവധി നീട്ടണമെന്നാണ് കർഷകരുടെ ആവശ്യം.

പൈനാപ്പിൾ കർഷകർക്ക് ഇത്തവണ കണ്ണീർ ഓണമാണ്. സീസണായിട്ടും പൈനാപ്പിളിന്റെ വിലയിൽ കാര്യമായ വർദ്ധനവ് ഇല്ല. കഴിഞ്ഞ ഓണക്കാലത്ത് പൈനാപ്പിൾ കിലോയ്ക്ക് 35 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് വെറും 20 രൂപ മാത്രമാണ്. ഉല്പാദന ചെലവ് 25 രൂപ വരെ വരുന്നുവെന്നാണ് കർഷകർ പറയുന്നത്. കോവിഡ്‌ നിയന്ത്രണങ്ങളെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതം നിലച്ചത്തോടെ ലക്ഷക്കണക്കിന് രൂപയുടെ പൈനാപ്പിൾ ആണ് കൃഷിയിടങ്ങളിൽ തന്നെ കിടന്ന് നശിച്ചുപോയത്.

You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല;സ്പീക്കർ [NEWS]

ഓണവിപണി കൂടി ഇല്ലാതായതോടെ കർഷകരുടെ നഷ്ടം ഇനിയും ഉയരും. സാമ്പത്തികബാധ്യത സഹിക്കാനാവാതെ ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി വാഴക്കുളത്ത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടിലായ കർഷകരെ സഹായിക്കാനാണ് വായ്പ തിരിച്ചടവ് നീട്ടി നൽകാൻ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. വായ്പ തിരിച്ചടവ് ഇപ്പോൾ സാധ്യമല്ലെന്നിരിക്കെ മൊറട്ടോറിയം നീട്ടി നൽകിയാലേ കർഷകർക്ക് ആശ്വാസമാകുകയുള്ളു.

ബാങ്കുകളിൽ നിന്നും 20 മുതൽ 25 ലക്ഷം രൂപ വരെ വായ്പ എടുത്താണ് പല കർഷകരും പൈനാപ്പിൾ കൃഷി ചെയ്യുന്നത്. ഇതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പണം വാങ്ങിയവരും ഉണ്ട്. ഈ പണം തിരിച്ചടയ്ക്കാൻ സാധ്യമാകാത്ത അവസ്ഥയിലാണ് കർഷകർ. ഇതിനിടെയാണ് വായ്പ പലിശ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ കർഷകരെ സമീപിച്ചിരിക്കുന്നതും.
Published by:Joys Joy
First published: