• HOME
  • »
  • NEWS
  • »
  • kerala
  • »
  • LockDown: ടണ്‍ കണക്കിന് പൈനാപ്പിള്‍ നശിച്ചു; വാഴക്കുളത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

LockDown: ടണ്‍ കണക്കിന് പൈനാപ്പിള്‍ നശിച്ചു; വാഴക്കുളത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

വിപണിയില്‍ പൈനാപ്പിളിന് 25 രൂപയിലധികം വിലയുള്ളപ്പോള്‍ പകുതി വിലമാത്രമാണ് കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാമെന്ന് പറഞ്ഞത്

pineapple

pineapple

  • Last Updated :
  • Share this:
കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് എറണാകുളം വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. വില്‍പ്പനയ്ക്കായി വിളവെടുത്ത ടണ്‍ കണക്കിന് പൈനാപ്പിള്‍ നശിച്ചു. പൈനാപ്പിള്‍ വില്‍പ്പന നിലച്ചതോടെ ഹോര്‍ട്ടികോര്‍പ്പ് ശേഖരണം തുടങ്ങിയെങ്കിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും അതിന്റെ പ്രയോജനം ലഭിയ്ക്കുന്നില്ല.

വിളവെടുപ്പ് നടത്തേണ്ട സമയം കഴിഞ്ഞതോടെ പല സ്ഥലങ്ങളിലും പൈനാപ്പിള്‍ ഉണങ്ങി. ചെടികള്‍ കൂട്ടത്തോടെ പിഴുത് കളയുകയാണ് കര്‍ഷകര്‍. വിളകള്‍ നശിച്ചതിന് പിന്നാലെ അത് നീക്കം ചെയ്യുതിനും ചെലവ് കൂടി നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍. ലോക്ഡൗണിനെത്തുടര്‍ന്ന് കടകള്‍ അടച്ചത് പ്രദേശികമായി കച്ചവടം കുറഞ്ഞു.
You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
ബംഗലൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതവും നിലച്ചതോടെ വില്‍പ്പനയ്ക്കായി എടുത്ത പൈനാപ്പിളും കൂട്ടത്തോടെ ചീഞ്ഞ് നശിച്ച അവസ്ഥയാണ്. വില്‍പ്പന നിലച്ചതോടെ പാകമായ പൈനാപ്പിള്‍ കര്‍ഷകര്‍ ക്യഷിയിടങ്ങളില്‍ തന്നെ ഉപേക്ഷിക്കുകയാണ്.

വിപണിയില്‍ 25 രൂപയിലധികം വിലയുള്ളപ്പോള്‍ അതിന്റെ പകുതി വിലമാത്രമാണ് കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതും. ഇത് 17 രൂപയെങ്കിലും വേണമെന്നും കര്‍ഷകര്‍ കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ക്കൊപ്പം പൈനാപ്പിള്‍ കൂടി വിതരണം ചെയ്താൽ കര്‍ഷകര്‍ക്ക് ഗുണകരമാകും. ഇതോടൊപ്പം കമ്യൂണിറ്റി കിച്ചണിലേയ്ക്കും പൈനാപ്പിള്‍ വിതരണം ചെയ്യണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
First published: