കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ചു. 'കൈതച്ചക്ക'യാണ് ജോസ് ടോമിന് കമ്മിഷൻ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പന് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു.
കേരള കോൺഗ്രസ് ചിഹ്നമായ 'രണ്ടില' നൽകില്ലെന്ന് പാർട്ടി ചെയർമാർ പി.ജെ ജോസഫ് നിലപാടെടുത്തിരുന്നു. ജോസഫ് കത്തു നൽകിയാൽ മാത്രമെ പാർട്ടി സ്ഥാനാർഥിയായി ജോസ് ടോമിനെ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. എന്നാൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ പി.ജെ ജോസഫിന്റെ കത്ത് ഹാജരാക്കാനാകാതെ വന്നതോടെ യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നത്.
മറ്റു സ്ഥാനാർഥികളുടെ ചിഹ്നം;
1. മാണി സി. കാപ്പന്‍ (എന്‍.സി.പി)-ക്ലോക്ക്
2. എന്‍. ഹരി(ബി.ജെ.പി)-താമര
3.ജോര്‍ജ് ഫ്രാന്‍സീസ്(സ്വതന്ത്രന്‍)- ടെലിവിഷന്‍
4.ബാബു ജോസഫ്(സ്വതന്ത്രന്‍)-ഓട്ടോറിക്ഷ
5.ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍(സ്വതന്ത്രന്‍)-ഇലക്ട്രിക് പോള്‍
6.അഡ്വ. ജോസ് ടോം(സ്വതന്ത്രന്‍)-പൈനാപ്പിള്‍
7.മജു(സ്വതന്ത്രന്‍)-ടെലിഫോണ്‍
8.ജോബി തോമസ്(സ്വതന്ത്രന്‍)-ബേബി വാക്കര്‍
9.ടോം തോമസ് (സ്വതന്ത്രന്‍)-അലമാര
10.സി.ജെ. ഫിലിപ്പ്(സ്വതന്ത്രന്‍)-ബലൂണ്‍
11.ജോമോന്‍ ജോസഫ്(സ്വതന്ത്രന്‍)-കരിമ്പ് കര്‍ഷകന്‍
12.സുനില്‍കുമാര്‍(സ്വതന്ത്രന്‍)-വളകള്‍
13.ജോസഫ് ജേക്കബ്(സ്വതന്ത്രന്‍)-തയ്യല്‍ മെഷീന്‍
Also Read
പാലായിൽ യുഡിഎഫുമായി വേർപെട്ട നിലയിൽ ജോസഫ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.