നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിങ്ക് പൊലീസിനും രക്ഷയില്ലേ?' പാലായില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ യുവാവിന്റെ കൈയേറ്റ ശ്രമം

  'പിങ്ക് പൊലീസിനും രക്ഷയില്ലേ?' പാലായില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ യുവാവിന്റെ കൈയേറ്റ ശ്രമം

  യുവാവ് വനിതാ പൊലീസുകാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു

  pink police

  pink police

  • News18
  • Last Updated :
  • Share this:
   കോട്ടയം: പാലാ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം. മദ്യപിച്ചെത്തിയ യുവാവാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ കയ്യേറാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കാറരികില്‍ നിന്ന പിങ്ക് പൊലീസ് ഉദ്യാഗസ്ഥയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ യുവാവാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

   മദ്യപിച്ചെത്തിയ യുവാവ് വനിതാ പൊലീസുകാരുടെയും വാഹനത്തിന്റെയും ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. വനിതാ പൊലീസുകാര്‍ ആദ്യം ഇത് അവഗണിച്ചെങ്കിലും ഉദ്യോഗസ്ഥയുടെ മുഖത്തോട് ഫോണ്‍ അടുപ്പിച്ചതോടെ പൊലീസുകാരില്‍ ഒരാള്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പൊലീസുകാരില്‍ നിന്ന് ഇയാള്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം തുടങ്ങി.

   Also Read: സംയുക്ത മോട്ടോര്‍ വാഹന പരിശോധന ഇന്നുമുതൽ; നിയമ ലംഘകർക്ക് ലൈസന്‍സ് വരെ നഷ്ടപ്പെടാം

   ദേഹത്തു തൊടരുതെന്ന് വനിതാ പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ഇത് കേള്‍ക്കാതെ ഇയാള്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. വനിതാ പൊലീസ് എസ്‌ഐ യുവാവിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയായിരുന്നു ഇയാള്‍. ഒടുവില്‍ പാലാ പൊലീസെത്തി മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനു ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തു.

   സമീപത്തെ വ്യാപാരികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. വനിതാപൊലീസിനെ പരസ്യമായി അപമാനിച്ചയാളെ നിസാര വകുപ്പ് ചാര്‍ത്തി ജാമ്യത്തില്‍ വിട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   First published:
   )}