• HOME
  • »
  • NEWS
  • »
  • kerala
  • »
  • എട്ടു വയസുകാരിയെ അപമാനിച്ച സംഭവം; സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, 50,000 രൂപ നൽകാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

എട്ടു വയസുകാരിയെ അപമാനിച്ച സംഭവം; സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, 50,000 രൂപ നൽകാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

  • Last Updated :
  • Share this:
    കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയേയും പിതാവിനേയും അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആരോപണവിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചു.

    ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

    Also Read-വ്യാപാര സ്ഥാപനത്തിന് പൂട്ടിട്ടു; തലശ്ശേരി നഗരസഭയ്ക്കെതിരെ കത്തെഴുതിവെച്ച് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി

    ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീല്‍ ഡിവിഷൻ ബെഞ്ചിന്‌റെ പരിഗണനയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. എന്നാൽ ഇതിന് സന്നദ്ധനല്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്.

    Also Read-മയക്കുമരുന്ന് തൊണ്ടിമുതൽ കൃത്രിമം: മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണാ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി

    2021 ഓഗസ്റ്റ് 27-നാണ് സംഭവം നടന്നത്. മൊബൈല്‍മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസിന്റെ പരസ്യവിചാരണ. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്.
    Published by:Jayesh Krishnan
    First published: