പിറവം പള്ളിത്തർക്കം: സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ

news18india
Updated: December 9, 2018, 12:04 PM IST
പിറവം പള്ളിത്തർക്കം: സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ
  • Share this:
കൊച്ചി : പിറവം പള്ളി തർക്ക വിഷയത്തിൽ നിലപാട് കടുപ്പിച്ച് യാക്കോബായ വിഭാഗം. ബലം പ്രയോഗിച്ച് പള്ളി ഒഴിപ്പിക്കരുതെന്ന മുന്നറിയിപ്പാണ് ഇവർ നൽകിയിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ സഭക്ക് കീഴിലുള്ള പള്ളികളിൽ പ്രാർത്ഥന യജ്ഞം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി യാക്കോബായ-ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുമായി കലക്റ്റർ നടത്തിയ ചർച്ചയിലാണ് യാക്കോബായ വിഭാഗം ഈ നിലപാട് സ്വീകരിച്ചത്. പിറവം പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിട്ടണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടപ്പോൾ, പള്ളിയുടെ ഉടമസ്ഥാവകാശം കൈമാറാൻ ഉത്തരവില്ലെന്ന നിലപാടാണ് യാക്കോബായ വിഭാഗം സ്വീകരിച്ചത്.

ശബരിമലയില്‍ ഭക്തജനതിരക്ക്; ഇന്നലെയെത്തിയത് 65000 ത്തിലധികം പേര്‍

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം നടത്തണമെന്നാണ് കഴിഞ്ഞ ഏപ്രില്‍ 19 ന് സുപ്രിം കോടതി വിധിച്ചത്. ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിക്കുകയും വിധി നടപ്പിലാക്കുന്നതിലെ കാലതാമസം ഹൈക്കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. പ്രശ്നങ്ങളുണ്ടാകാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

First published: December 9, 2018, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading