പിറവം പള്ളി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്മാറി

ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്

news18
Updated: January 25, 2019, 11:48 AM IST
പിറവം പള്ളി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്മാറി
ഹൈക്കോടതി
  • News18
  • Last Updated: January 25, 2019, 11:48 AM IST
  • Share this:
കൊച്ചി: പിറവം പള്ളി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്മാറി. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍വാങ്ങുന്നത്. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്.

നേരത്തെ കേസ് കേള്‍ക്കുന്നതില് നിന്ന് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പിന്മാറിയിരുന്നു. കോടതിയുടെ നിഷപക്ഷത സംബന്ധിച്ച് ഭാവിയില്‍ ചോദ്യം ഉയരാതിരിക്കുന്നതിനാണ് പിന്‍മാറുന്നതെന്നായിരുന്നു അന്ന് ബെഞ്ച് നല്‍കിയ വിശദീകരണം.

Also Read: പ്രിയനന്ദന് നേരെ ചാണകവെള്ളം ഒഴിച്ചു; ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനെന്ന് സംവിധായകന്‍

നേരത്തെ പിറവം പള്ളി തര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയും വിസമ്മതിച്ചിരുന്നു. ഇത്തരം ഉത്തരവുകളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് ആശാസ്യകരമല്ലെന്നും, കേസ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' ആണെന്നുമുള്ള നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

First published: January 25, 2019, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading