നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറവം പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുത്തു;  മുറികൾ സീൽ ചെയ്ത് തക്കോൽ ഹൈക്കോടതിയെ ഏൽപ്പിക്കും

  പിറവം പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുത്തു;  മുറികൾ സീൽ ചെയ്ത് തക്കോൽ ഹൈക്കോടതിയെ ഏൽപ്പിക്കും

   പ്രതിഷേധം മൂവാറ്റുപുഴ അരമനയിലേക്ക് മാറ്റുമെന്ന് യാക്കോബായ സഭ.

  • Share this:
   കൊച്ചി: പിറവം പള്ളിയുടെ ചുമതല ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് പള്ളി കളക്ടർ ഏറ്റെടുത്തത്. മുറികളും ഗേറ്റും സീൽ ചെയ്ത് താക്കോൽ നാളെ ഹൈക്കോടതിയെ ഏൽപ്പിക്കും.  പള്ളിത്തർക്ക കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ പ്രതിഷേധം മൂവാറ്റുപുഴ അരമനയിലേക്ക് മാറ്റുമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിട്ടുണ്ട്. ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ ആസ്ഥാനമാണ് മൂവാറ്റുപുഴ അരമന.

   പ്രതിഷേധവുമായി എത്തിയവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് പള്ളിയുടെ ചുമതല കളക്ടർ ഏറ്റെടുത്തത്. കലക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര്‍ അറസ്റ്റ് വരിച്ചു. പള്ളി ഗേറ്റിന്റെ പൂട്ട് അറുത്തുമാറ്റായാണ് പൊലീസ് പള്ളി വളപ്പിലേക്ക് പ്രവേശിച്ചത്.

   കോടതി വിധിയനുസരിച്ച്  ആരാധന നടത്താനുള്ള ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതോടെ ഗേറ്റിനു മുന്നില്‍ പന്തല്‍ കെട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പ്രാര്‍ഥന ആരംഭിച്ചു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെടലുണ്ടായത്.

   Also Read സുപ്രീംകോടതിവിധി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് കോടിയേരി

   First published:
   )}