നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു; പ്രാർഥനയ്ക്കെത്തിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ

  പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു; പ്രാർഥനയ്ക്കെത്തിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ

  ഓർത്തഡോക്സ് വിഭാഗം വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് പള്ളിയുടെ വാതിൽ തുറന്നത്.

  • Share this:
   കൊച്ചി: സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തും. പൊലീസ് സീൽചെയ്ത പള്ളിയുടെ പ്രധാന വാതിൽ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നു കൊടുത്തു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്.

   ഓർത്തഡോക്സ് വിഭാഗം വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് പള്ളിയുടെ വാതിൽ തുറന്നത്. പ്രഭാത പ്രാർഥനയ്ക്ക് ശേഷം 8 മണിക്ക് കുർബാന നടക്കും. അതേസമയം പ്രതിഷേധ സൂചകമായി യാക്കോബായ വിഭാഗം സമീപത്തെ റോഡിൽ കുർബാന നടത്തി.

   also read;'വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കും'; പ്രചരണം നാളെ തുടങ്ങുമെന്ന് ഒ. രാജഗോപാൽ

   ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. യാക്കോബായ ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ലെങ്കിലും പള്ളിയിൽ പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

   അതെ സമയം പള്ളി പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി വിശ്വാസികളാണ് പ്രാർഥനയ്ക്കായി എത്തിയത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വലിയ സംഘർഷാവസ്ഥയാണ് പിറവം പള്ളിയിൽ നിലനിന്നിരുന്നത്.

   പള്ളിയിൽ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗക്കാരെ ഹൈക്കോടതി നിർദേശത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്ന് കളക്ടർ പള്ളി സീൽ ചെയ്തു. കളക്ടർക്കാണ് നിലവിൽ പള്ളിയുടെ ചുമതല.
   First published:
   )}