പിറവം പള്ളിയുടെ ചുമതല കളക്ടർക്ക്; ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഞായറാഴ്ച ആരാധന നടത്താമെന്ന് ഹൈക്കോടതി

കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. 

news18-malayalam
Updated: October 1, 2019, 3:46 PM IST
പിറവം പള്ളിയുടെ ചുമതല കളക്ടർക്ക്; ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഞായറാഴ്ച ആരാധന നടത്താമെന്ന് ഹൈക്കോടതി
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: പിറവം പള്ളി തര്‍ക്കത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈക്കോടതി. ഇതനുസരിച്ച് പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ക്കായിരിക്കും. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളിയിലും ചാപ്പലിലും ഞായറാഴ്ച ആരാധന നടത്താനും കോടതി അനുമതി നല്‍കി. പള്ളിയുടെ സ്വത്തുക്കളെയും ചാപ്പലുകളെയും സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കലക്ടറോട് നിർദ്ദേശിച്ചു.

അതേസമയംപള്ളിക്കും ചാപ്പലുകള്‍ക്കും അനിശ്ചിതമായി സംരക്ഷണം നല്‍കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ റിസര്‍വ് പൊലീസിനെ രംഗത്തിറക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കിയതോടെ  സര്‍ക്കാര്‍ ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോയി.  കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Also Read പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിനെതിരെ പ്രതിഷേധം; നടുറോഡിൽ പ്രാർഥന നടത്തി യാക്കോബായ വിഭാഗം

First published: October 1, 2019, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading