പള്ളി വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ

News18 Malayalam
Updated: December 10, 2018, 9:12 PM IST
പള്ളി വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ
  • Share this:
കൊച്ചി: പിറവം പള്ളി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി ശ്രേഷ്ഠ കാതോലിക്കാ ബാവ. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പിറവം പള്ളിയില്‍ സഭ എപ്പിസ്‌കോപ്പല്‍ സുനഹദോസ് ചേരുമെന്നും പൊലീസിനെ പള്ളിയില്‍ ഇറക്കിയതിന്റെ ചെലവ് ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് ഈടാക്കണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

പൂര്‍വപിതാക്കന്‍മാര്‍ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കില്ല. മരിക്കേണ്ടി വന്നാലും വിശ്വാസത്തില്‍നിന്നു പിന്‍മാറില്ല. പള്ളിയില്‍ എത്തിയ പൊലീസ് സാഹചര്യം മനസ്സിലാക്കി പിന്‍വാങ്ങി. പ്രാര്‍ഥനാ യജ്ഞം അനിശ്ചിത കാലത്തേയ്ക്കു തുടരും. പിറവം പള്ളി വിഷയത്തില്‍ കോടതി അലക്ഷ്യം ഇല്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയാറാണെങ്കിലും ഓര്‍ത്തഡോക്‌സ് സഭ തയാറാകുന്നില്ലെന്നും കാതോലിക്കാ ബാവ ആരോപിച്ചു.

Also Read പിറവം പള്ളിയിൽ സംഘർഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ

കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് രംഗത്തിറങ്ങിയത്. എന്നാല്‍ എതിര്‍പ്പുമായി വിശ്വാസികള്‍ രംഗത്തിറങ്ങിയതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. നേരത്തെ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

First published: December 10, 2018, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading