'കുറ്റ്യാടിയിൽ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം': കെ.കെ ഷൈലജയ്ക്കു വേണ്ടി പി.ജെ ആർമി
'കുറ്റ്യാടിയിൽ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം': കെ.കെ ഷൈലജയ്ക്കു വേണ്ടി പി.ജെ ആർമി
സ്ഥാനാർഥി നിർണയത്തിൽ കുറ്റ്യാടിയിൽ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നാണ് പി.ജെ ആർമി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
kk shylaja
Last Updated :
Share this:
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ പാർട്ടി അണികൾക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. ഷൈലജ ടീച്ചറെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ആർമിയും. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബർ കൂട്ടായ്മയാണ് പി.ജെ ആർമി. സ്ഥാനാർഥി നിർണയത്തിൽ കുറ്റ്യാടിയിൽ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നാണ് പി.ജെ ആർമി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
"ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്."- പി.ജെ ആർമി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്.
ഇതിനിടെ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും കെ.കെ ഷൈലജയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ടീച്ചറുടെ രണ്ട് ചിത്രങ്ങളാണ് ഗീതു പങ്കുവച്ചത്. അതില്‍ ഒന്ന് ഗൗരിയമ്മയ്ക്കൊപ്പമുള്ളതാണ്. ചിത്രത്തോടൊപ്പം കുറിപ്പൊന്നുമില്ലെങ്കിലും നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറെ നന്നായി പ്രവർത്തിച്ച മന്ത്രിമാരിൽ ഒരാളായിരുന്നു ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തെ തുടർന്നാണ് ഷൈലജയെ മാറ്റിനിർത്തിയത്. പകരം പാര്‍ട്ടി വിപ്പിന്റെ ചുമതലയാണ് കെ.കെ ഷൈലജയ്ക്ക് നൽകിയിരിക്കുന്നത്.
മട്ടന്നൂരില്‍ നിന്നും 60,963 വോട്ടെന്ന റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ഷൈലജ നിയമസഭയിലെത്തുന്നത്. 1996ല്‍ കൂത്തുപറമ്പ്, 2006ല്‍ പേരാവൂര്സ2016ല്‍ കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. 2011ല്‍ പേരാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.