നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛൻ മരിച്ചാൽ മകൻ ചെയർമാൻ ആണെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പി.ജെ ജോസഫ്

  അച്ഛൻ മരിച്ചാൽ മകൻ ചെയർമാൻ ആണെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പി.ജെ ജോസഫ്

  ജോസ് കെ മാണിക്കെതിരെ രൂക്ഷവിമർശനമാണ് പി ജെ ജോസഫ് ഉന്നയിച്ചത്

  ജോസ് കെ മാണിയും പി ജെ ജോസഫും

  ജോസ് കെ മാണിയും പി ജെ ജോസഫും

  • News18
  • Last Updated :
  • Share this:
   കോട്ടയം: സമവായ ശ്രമങ്ങൾ പാളി കേരള കോൺഗ്രസ് (എം). തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമെ ഇനി യോഗം വിളിക്കൂവെന്ന് പി ജെ ജോസഫ് പറഞ്ഞു. മാണി വളർത്തിയ പാർട്ടിയിൽ മകൻ തന്നെ ചെയർമാൻ ആകണമെന്നില്ലെന്നും ജോസ് കെ മാണി പാർട്ടി പിളർത്താൻ ശ്രമിക്കുകയാണെന്നും ജോസഫ് തുറന്നടിച്ചു.

   പാർട്ടി സംസ്ഥാന സമിതി വിളിച്ച് ചേർക്കാൻ പി ജെ ജോസഫിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. എന്നാൽ, ചെയർമാനായി അംഗീകരിച്ചാലേ യോഗം വിളിക്കൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫ്. ജോസ് കെ മാണിക്കെതിരെ രൂക്ഷവിമർശനമാണ് പി ജെ ജോസഫ് ഉന്നയിച്ചത്.

   ജോസ് കെ മാണി പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്നും സമവായത്തിന് എതിര് നിൽക്കുന്നത് ജോസ് കെ മാണിയാണെന്നും പി.ജെ ജോസഫ് ആരോപിച്ചു. തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമേ യോഗം വിളിക്കുകയുള്ളൂ. അച്ഛൻ മരിച്ചാൽ മകൻ ചെയർമാൻ ആണെന്നത് അംഗീകരിക്കാൻ കഴിയില്ല.

   ബാലഭാസ്ക്കറിന്‍റെ മരണം: ഡ്രൈവർ അർജുൻ ഒളിവിൽ, കേരളം വിട്ടെന്ന് സൂചന

   കെ.എം മാണിയുടെ നയങ്ങൾക്കെതിരായാണ് ജോസ് കെ മാണി പ്രവർത്തിക്കുന്നത്. മാണി വളർത്തിയ പാർട്ടിയിൽ മകൻ തന്നെ ചെയർമാൻ ആകണമെന്നില്ലെ. പാർട്ടിയിൽ അനിശ്ചിതത്വമില്ലെന്നും സമവായത്തിനായി ശ്രമം തുടരുമെന്നു പി.ജെ ജോസഫ് പറഞ്ഞു.

   First published:
   )}