'എല്ലാ ജോസ് കെ. മാണിയുടെ അറിവോടെ'; പ്രതിച്ഛായാ ലേഖനത്തിനെതിരെ ജോസഫ്

മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല.

news18-malayalam
Updated: September 6, 2019, 3:00 PM IST
'എല്ലാ ജോസ് കെ. മാണിയുടെ അറിവോടെ'; പ്രതിച്ഛായാ ലേഖനത്തിനെതിരെ ജോസഫ്
പി.ജെ ജോസഫ്
  • Share this:
പാലാ: തനിക്കെതിരെ കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ പി.ജെ ജോസഫ്. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് പിന്തുണ പ്രഖ്യാപിച്ച ശേഷവും തന്നെ വിമർശിക്കുന്നത് സ്ഥാനാർഥിയുടെ വിജയത്തിന് എത്രമാത്രം ഗുണകരമാകുമെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖപ്രസംഗം സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായി. ജോസ് കെ. മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയില്‍ ലേഖനം വന്നത്. നേരത്തെയും തനിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇത്തരത്തില്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണ് എന്നാൽ ഇത് കൊണ്ട് ഒന്നും താന്‍ പ്രകോപിതനാകില്ല.ഇത്തരം നീക്കങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സഹയാകരമാണോ എന്ന് അവര്‍ ആലോചിക്കണം. മാണിയുടെ പക്വത ജോസ് കെ മാണിക്കില്ലെന്നും ജോസഫ് പറഞ്ഞു.

എല്ലാ പിന്തുണയും പ്രഖ്യാപിച്ച തനിക്കെതിരെ പേരുപറയാതെ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ വിജയത്തിന് അത് എത്രമാത്രം വിജയകരമാകും എന്ന് അവര്‍ ചിന്തിക്കട്ടെ. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്തിരിയണം എന്നാണ് വിനീതമായ അഭ്യര്‍ഥനയെന്നും പിജെ ജോസഫ് പറഞ്ഞു.

Also Read 'ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗം'; ജോസഫിനെതിരെ കേരള കോൺഗ്രസ് മുഖപത്രം

ചിഹ്നത്തിന്റെ കാര്യത്തില്‍ അവര്‍ അഭ്യാസമിറക്കുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്. സൂക്ഷ്മപരിശോധന കഴിഞ്ഞ് രണ്ടില ചിഹ്നം കൊടുക്കുന്നില്ലെന്ന് തീരുമാനം ഉണ്ടായാല്‍ ഉടന്‍ പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതുപോലെതന്നെ ചെയ്തു. രണ്ടില ചിഹ്നം കൊടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന് മാത്രമേ സാധിക്കൂ. പാര്‍ട്ടി ചെയര്‍മാനായി തന്നെ അംഗീകരിക്കാത്തിടത്തോളം എങ്ങനെ ചിഹ്നം കൊടുക്കാനാകുമെന്നും ജോസഫ് ചോദിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading