കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന്റെ കുറച്ച് വോട്ടുകൾ എൽഡിഎഫിന് പോയിട്ടുണ്ടെന്ന് പി. ജെ ജോസഫ്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് റൌണ്ട് പിന്നിട്ടപ്പോഴാണ് പി.ജെ ജോസഫിന്റെ പ്രതികരണം.
രണ്ട് റൌണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 757 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. എൽഡിഎിന് 8931 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് 8174 വോട്ടുകളാണ് ലഭിച്ചത്.
രണ്ട് റൌണ്ട് പിന്നിട്ടപ്പോൾ ടിവിയിൽ വോട്ടെണ്ണൽ വീക്ഷിച്ചുകൊണ്ടിരുന്ന യുഡിഎഫ് സ്ഥാനാർഥി എഴുന്നേറ്റുപോയി. ജോസ്. കെ മാണിയുമായി അടച്ചിട്ടമുറിയിൽ കൂടിക്കാഴ്ച നടത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.