നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിൽ പോര് മുറുകുന്നു; സഭയുടെ ഇടപെടലിനായി ജോസ് കെ മാണി പക്ഷം

  പാലായിൽ പോര് മുറുകുന്നു; സഭയുടെ ഇടപെടലിനായി ജോസ് കെ മാണി പക്ഷം

  പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിർണായക യുഡിഎഫ് നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്

  ജോസ് കെ മാണിയും പി ജെ ജോസഫും

  ജോസ് കെ മാണിയും പി ജെ ജോസഫും

  • Share this:
   കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് എമ്മിലെ തർക്കം മുറുകുന്നു. സ്ഥാനാർഥി നിർണയത്തിൽ അവകാശവാദമുന്നയിച്ച് ജോസഫ് പക്ഷവും ജോസ് കെ മാണി പക്ഷവും ശക്തമായി രംഗത്തുണ്ട്. ഇരുകൂട്ടരുടെയും തർക്കം പ്രതിസന്ധിയിലാക്കുന്നത് യുഡിഎഫിനെയാണ്.

   അതിനിടെ പി.ജെ ജോസഫിനെ അനുനയിപ്പിക്കാൻ സഭാ നേതൃത്വത്തിന്‍റെ ഇടപെടലിനായി ജോസ് കെ മാണി പക്ഷം ശ്രമം തുടങ്ങി. പാലാ ബിഷപ്പിനെ കാണാൻ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ബിഷപ്പ് സിനഡിൽ ആയതിനാൽ കാത്തിരിക്കണമെന്നാണ് മറുപടി. സ്ഥാനാർഥിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

   പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ദുഷ്ടലാക്കുണ്ടെന്ന് കോടിയേരി

   പി.ജെ ജോസഫിനെ തള്ളി റോഷി അഗസ്റ്റിൻ രംഗത്തെത്തിയിട്ടുണ്ട്. ജോസ് കെ മാണി ചെയർമാനായ പാർടിയാണ് പാല തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ഇക്കാര്യത്തിൽ ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പാലാ സീറ്റ് സംബന്ധിച്ച് പാർടിയിൽ തർക്കമില്ല. യുഡിഎഫിന് പാലാ സീറ്റ് സംബന്ധിച്ച് ആശങ്കകളില്ലെന്നും റോഷി വ്യക്തമാക്കി

   പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിർണായക യുഡിഎഫ് നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്നു തന്നെ ധാരണയിൽ എത്താനാണ് യുഡിഎഫ് ശ്രമം.
   First published:
   )}