• HOME
  • »
  • NEWS
  • »
  • kerala
  • »
  • അയോഗ്യതാ പേടി; പി ജെ ജോസഫും മോൻസ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു

അയോഗ്യതാ പേടി; പി ജെ ജോസഫും മോൻസ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാരും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.

PJ Joseph - Monce Joseph

PJ Joseph - Monce Joseph

  • Share this:
    കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പി ജെ ജോസഫും മോന്‍സ് ജോസഫും സ്ഥാനം രാജിവെച്ചു. പി സി തോമസിന്റെ പാർട്ടിയിൽ ലയിച്ചതിനെ തുടർന്ന് നിയമ പ്രശ്നങ്ങൾ
    ഉയരുന്ന പശ്ചാത്തലത്തിലാണിത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ 2016ല്‍ ജയിച്ചത്.

    Also Read- ശബരിമലയിലെ പൊലീസ് നടപടി ഉയർത്തി പന്തളത്ത്​ കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ; അയ്യപ്പ ഭക്തരുടെ കുടുംബ സംഗമവുമായി ഹൈന്ദവ സംഘടനകള്‍

    അയോഗ്യത വിഷയങ്ങൾ ജോസഫ് ഗ്രൂപ്പിനേയും യുഡിഎഫിനേയും
    ഒരേ പോലെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. മാണി വിഭാഗം
    പരാതിപ്പെട്ടാൽ പ്രശ്നങ്ങൾ സങ്കീർണമാകും. ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നകാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
    ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്‌.

    Also Read- പുന്നപ്ര- വയലാര്‍ രക്ഷസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി

    ഇതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി സി തോമസാണ് കത്ത് നല്‍കിയത്. എന്നാല്‍ സങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഇത് പരിഗണിച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനമാണിന്ന്. ഈ റിപ്പോര്‍ട്ട് വരുന്നത് വരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാരും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.

    Also Read- ശബരിമല വീണ്ടും ബാലറ്റിൽ കയറുമോ? കഴിഞ്ഞ രണ്ട് ദിവസം നേതാക്കൾ പറഞ്ഞത് എന്ത്?

    ലയനം കേരള കോണ്‍ഗ്രസിന്റെ വളർച്ചയ്ക്കെന്ന് പി ജെ ജോസഫ്

    പി സി തോമസുമായുള്ള ലയനം ബിജെപിയെ സഹായിക്കാനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തെ തളളി പി ജെ ജോസഫ്. ബിജെപിയുമായുള്ള നിലപാട് മുൻപ് തന്നെ വ്യക്തമാക്കിയതാണെന്നും ലയനം കേരള കോൺഗ്രസിന്റെ വളർച്ചയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് സ്ഥാനാർഥികൾക്കെല്ലാം ഒരേ ചിഹ്നം ലഭിക്കും. ഏറ്റുമാനൂരിൽ യുഡിഎഫ് ഒറ്റകെട്ടാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒറ്റ കേരള കോൺഗ്രസേ കാണൂവെന്നും അഴിമതിക്കെതിരെ നിലകൊള്ളുന്നവരെ കേരള കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പി ജെ ജോസഫ് തിരികെ പുറപ്പുഴയിലെ വീട്ടിലെത്തിയത്.

    Also Read- BJP സ്ഥാനാർഥി ഇ ശ്രീധരന്റെ കാൽ കഴുകി വണങ്ങി വോട്ട‌ർ; വൈറലായി ചിത്രം, ഒപ്പം വിവാദങ്ങളും
    Published by:Rajesh V
    First published: