നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന് പിജെ ജോസഫ്; ആവശ്യം തള്ളി ജോസ് പക്ഷ MLAമാർ

    നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന് പിജെ ജോസഫ്; ആവശ്യം തള്ളി ജോസ് പക്ഷ MLAമാർ

    അന്തിമ കോടതിവിധി വരുന്നതു വരെ പാർലമെന്‍ററി പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്.

    പി.ജെ ജോസഫ്

    പി.ജെ ജോസഫ്

    • News18
    • Last Updated :
    • Share this:
      കോട്ടയം: നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ റോഷി അഗസ്റ്റിൻ എംഎൽഎയ്ക്കും എൻ ജയരാജ് എംഎൽഎക്കും പിജെ ജോസഫിന്‍റെ കത്ത്. എന്നാൽ, യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇരുവരും മറുപടി നൽകി.

      വൈകുന്നേരം ആറുമണിക്ക് കോട്ടയത്ത് വെച്ചാണ് യോഗം. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് യോഗം എന്ന് കത്തിൽ പി.ജെ ജോസഫ് വ്യക്തമാക്കുന്നത്. എന്നാൽ, യോഗം വിളിക്കാൻ അധികാരം ജോസ് കെ മാണിക്കാണെന്ന് മറുപടി കത്തിൽ ജയരാജും റോഷിയും വ്യക്തമാക്കുന്നു.

      ശക്തമായ മഴ: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

      അന്തിമ കോടതിവിധി വരുന്നതു വരെ പാർലമെന്‍ററി പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്. നിയമസഭയിലെ തൽസ്ഥിതി തുടരാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും ജോസഫിനോട് ജോസ് പക്ഷ എംഎൽഎമാർ ആവശ്യപ്പെടും.

      പുതിയ നിയമസഭാ കക്ഷിനേതാവിനെ നിശ്ചയിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ കത്തു നൽകിയിട്ടുണ്ടെന്നും പാർട്ടി ചെയർമാന്‍റെ അഭാവത്തിൽ ബന്ധപ്പെട്ട യോഗം വിളിക്കാനുള്ള അധികാരവും ചുമതലയും പാർട്ടി ഭരണഘടനാ പ്രകാരം വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയാണ് ജോസഫ് യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയത്.

      First published:
      )}