നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തോൽവി; പാർട്ടിയിൽ മാത്രമല്ല നിയമസഭയിലും കരുത്തനായി ജോസഫ്

  തോൽവി; പാർട്ടിയിൽ മാത്രമല്ല നിയമസഭയിലും കരുത്തനായി ജോസഫ്

  അഞ്ച് എം.എൽഎമാരുള്ളതിൽ മൂന്നു പേരും പി.ജെ ജോസഫിനൊപ്പമാണ്.

  ജോസ് കെ. മാണി, പി.ജെ ജോസഫ്

  ജോസ് കെ. മാണി, പി.ജെ ജോസഫ്

  • Share this:
   തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയോടെ പാർട്ടിയിലും നിയമസഭയിലും കൂടുതൽ കരുത്തനായി പി.ജെ ജോസഫ്. പാലായിൽ പരാജയപ്പെട്ടതോടെ ജോസ് കെ. മാണി വിഭാഗം എം.എൽ.എമാരുടെ എണ്ണം രണ്ടായി ചുരുങ്ങി. അതേസമയം ജോസഫ് വിഭാഗത്തിന് മൂന്ന് എം.എൽ.എമാരാണുള്ളത്.

   അഞ്ച് എം.എൽഎമാരാണ് കേരള കോൺഗ്രസ് എമ്മിന് ആകെയുള്ളത്. ഇതിൽ  പി.ജെ ജോസഫിനെ കൂടാതെ കടുതുരുത്തി എം.എൽ.എ മോൻസ് ജോസഫ്, ചങ്ങനാശേരി എം.എൽ.എ സി.എഫ് തോമസ് എന്നിവർ ജോസഫ് പക്ഷത്താണ്. റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവരാണ് ജോസ് കെ. മാണിക്കൊപ്പമുള്ളത്. കെ.എം മാണിയുടെ മരണത്തിനു പിന്നാലെ ജോസ് കെ. മാണി പാർട്ടിയിൽ പിടിമുറിക്കിയതാണ് ജോസഫ് പക്ഷത്തേക്ക് ചായാൻ  സി.എഫ് തോമസിനെ പ്രേരിപ്പിച്ചത്.

   Also Read അട്ടിമറി ജയം; പാലാ പിടിച്ചടക്കി എൽ.ഡി.എഫ്

   നിയമസഭാ കക്ഷി നേതാവായി ജോസഫിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എതിർപ്പ് അറിയിച്ച് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും സ്പീക്കർക്ക് മുന്നിലെത്തി. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിയമസഭയിൽ പാർട്ടിയുടെ നിലപാട് സ്വീകരിക്കുന്നത് ജോസഫായിരിക്കുമെന്നതിൽ തർക്കമില്ല.

   പാർട്ടിയിലെ ഒരു വിഭാഗം സമാന്തരയോഗം ചേർന്ന് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോടതി ഇടപെട്ട് ഇത് സ്റ്റേ ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ജോസഫാണ് പാർട്ടി നേതാവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. ഇത് ജോസഫിന് പാർട്ടിയിൽ നൽകുന്ന കരുത്തും ചെറുതല്ല.

   പാലായിലെ പരാജയത്തോടെ തിരിച്ചടിയേറ്റത് ജോസ് കെ. മാണിയുടെ നേതൃത്വത്തിനാണ്.  ഇത് വരും ദിവസങ്ങളിൽ കൂടുതൽ അണികളെ ജോസഫ് പക്ഷത്തേക്ക് മാറാൻ പ്രേരിപ്പിക്കുമെന്നും നേതാക്കൾ കണക്കു കൂട്ടുന്നു.

   Also Read ജോസ് കെ. മാണിയുടെ ബൂത്തിൽ കാപ്പന് ലീഡ്; അടിവേരിളകി കേരള കോൺഗ്രസ്

   First published:
   )}