നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Congress | 'രണ്ടില' ചിഹ്നത്തിനു പിന്നാലെ 'കേരളാ കോൺഗ്രസ്' പേരും ജോസിന്; ജോസഫ് വിഭാഗത്തിന് തിരിച്ചടി

  Kerala Congress | 'രണ്ടില' ചിഹ്നത്തിനു പിന്നാലെ 'കേരളാ കോൺഗ്രസ്' പേരും ജോസിന്; ജോസഫ് വിഭാഗത്തിന് തിരിച്ചടി

  കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജോസ് കെ മാണി നിൽകിയ അപ്പീലിലാണ് പുതിയ വിധി.

  പി.ജെ ജോസഫും ജോസ് കെ. മാണിയും

  പി.ജെ ജോസഫും ജോസ് കെ. മാണിയും

  • Share this:
   കൊച്ചി: കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി പി.ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമ യുദ്ധത്തിൽ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജോസ് കെ മാണി നിൽകിയ അപ്പീലിലാണ് പുതിയ വിധി.

   കോരള കോൺഗ്രസ് എം ജോസഫ് വിഭാഗം എന്ന പേര് അനുവദിച്ച ഹൈക്കോടതി ബെഞ്ചിൽ തന്നെയാണ് ഉത്തരവ് ചോദ്യം ചെയ്ത് ജോസ് വിഭാഗം ഹർജി നൽകിയത്. ഇതേത്തുടർന്നാണ് കോടതി മുൻ ഉത്തരവിൽ വ്യക്തത വരുത്തി വീണ്ടും  ഉത്തരവിറങ്ങിയത്.

   Also Read 'രണ്ടില' ജോസ് കെ.മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരിവച്ച് ഹൈക്കോടതി

   കേരള കോൺഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച് തന്നതെന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല.
   Published by:Aneesh Anirudhan
   First published:
   )}