കോട്ടയം: ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പിജെ ജോസഫിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന ന്യൂസ് 18 വാര്‍ത്ത സ്ഥിരീകരിച്ച് പിജെ ജോസഫ്. കോണ്‍ഗ്രസിന്റെ പ്രൊപ്പോസലാണിതെന്നും പല പ്രൊപ്പോസലുകളില്‍ ഒന്നുമാത്രമാണിതെന്നും പിജെ ജോസഫ് ന്യൂസ്18 കേരളയോട് പറഞ്ഞു.
ഇതിനെ സംബന്ധിച്ചുള്ള തീരുമാനം എത്രയും വേഗം അറിയിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രൊപ്പോസലിനോട് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പിജെ ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന വാര്‍ത്ത ന്യൂസ് 18 കേരളയായിരുന്നു പുറത്തുവിട്ടത്. മുസ്ലിം ലീഗുമായും മറ്റു ഘടകകക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷം മാണിയുടെ അംഗീകാരത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
BREAKING: SDPI പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യചർച്ച നടത്തി മുസ്ലിം ലീഗ്
മാണിയുടെ സമ്മതവും ലഭിക്കുന്നതോടെയാകും ജോസഫ് ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. കെ എം മാണി എതിര്‍ത്താല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ജോസഫ് മത്സരിക്കാനുള്ള സാധ്യതകളുമുണ്ട്. കേരള കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നിരിക്കുന്നത്.
നിലവില്‍ മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പോകാന്‍ താല്പര്യമില്ലാത്ത ജോസഫ് വിഭാഗത്തിന് ഇടുക്കി സീറ്റ് കിട്ടിയാല്‍ മാണി കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് ആലോചന. ഇടുക്കി ജില്ലയില്‍ കാര്യമായി സ്വാധീനമുള്ള ജോസഫിനും വിഭാഗത്തിനും പാര്‍ലമെന്റിലേക്ക് ജയിക്കാമെന്നുള്ള ആത്മവിശ്വാസവും ഉണ്ട്. ഇത്തരത്തില്‍ ജയിച്ചാല്‍ പിന്നീട് കോണ്‍ഗ്രസിനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനാകും ജോസഫ് ഗ്രൂപ്പിന്റെ ശ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.