കോവിഡ് 19: മുന്നറിയിപ്പ് ലംഘിച്ച് ലയന സമ്മേളനം; പി.ജെ ജോസഫ് പങ്കെടുക്കാതെ മടങ്ങി

COVID 19 | യോഗം നടന്ന ഹാളിന് പുറത്തുവരെ എത്തിയശേഷമാണ് പി.ജെ ജോസഫും സി.എഫ് തോമസും പിൻവാങ്ങിയത്

News18 Malayalam | news18-malayalam
Updated: March 14, 2020, 3:42 PM IST
കോവിഡ് 19: മുന്നറിയിപ്പ് ലംഘിച്ച് ലയന സമ്മേളനം; പി.ജെ ജോസഫ് പങ്കെടുക്കാതെ മടങ്ങി
francis george - pj joseph
  • Share this:
കൊച്ചി: കോവിഡ് 19 മുന്നറിയിപ്പ് ലംഘിച്ച് നടത്തിയ ലയനസമ്മേളനത്തിൽ പി.ജെ ജോസഫ് പങ്കെടുക്കാതെ മടങ്ങി. യോഗസ്ഥലത്തിന് അടുത്തെത്തിയശേഷമാണ് പി.ജെ ജോസഫ് തിരിച്ചുപോയത്. യോഗം നടന്ന ഹാളിന് പുറത്തുവരെ എത്തിയശേഷമാണ് പി.ജെ ജോസഫും സി.എഫ് തോമസും പിൻവാങ്ങിയത്. സർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പ് നിർദേശങ്ങൾ ലംഘിച്ചാണ് യോഗം നടത്തുന്നതെന്ന വിവരം പി.ജെ ജോസഫിന് ലഭിച്ചിരുന്നു. ഇതോടെയാണ് പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയത്.

പി.ജെ ജോസഫ് പരിപാടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിൽ ഫ്രാൻസിസ് ജോർജ് പ്രസംഗം നീട്ടുകയും ചെയ്തു. എന്നാൽ താൻ പങ്കെടുക്കില്ലെന്നും യോഗം ഉടൻ അവസാനിപ്പിക്കണമെന്നുമുള്ള പി.ജെ ജോസഫിന്‍റെ സന്ദേശം എത്തിയതോടെ യോഗം പെട്ടെന്ന് നിർത്തുകയായിരുന്നു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തകരാണ് ലയന സമ്മേളനത്തിൽ പങ്കെടുത്തത്. രണ്ടു മണിക്കൂറോളം പി.ജെ ജോസഫിനെ കാത്തിരുന്ന പ്രവർത്തകർ ഒടുവിൽ നിരാശരായി മടങ്ങുകയായിരുന്നു.
You may also like:യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ [NEWS]ഇനിയുള്ള 30 ദിവസങ്ങൾ രാജ്യത്തിന് നിർണായകം [NEWS]യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം [PHOTO]
ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ഫ്രാൻസിസ് ജോർജിന്‍റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിച്ചത്. മൂവാറ്റുപുഴ കബനി ഹോട്ടലിൽനടന്ന സംസ്ഥാന കമ്മിറ്റിക്കൊപ്പമാണ് ലയനസമ്മേളനം നടന്നത്.
First published: March 14, 2020, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading