തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) നിയമസഭാ കക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. സിഎഫ് തോമസാണ് ഡെപ്യൂട്ടി ലീഡർ. മോൻസ് ജോസഫ് വിപ്പും സെക്രട്ടറിയുമാണ്. അഞ്ചിൽ മൂന്ന് എംഎൽഎമാർ നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുത്തതായി പി ജെ ജോസഫ് പറഞ്ഞു.
ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പുകൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് എംഎൽഎമാർ ചേർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറ്റ് രണ്ടുപേര്‍ക്കും നോട്ടീസ് നൽകിയിരുന്നു.
ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടി നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി നൽകിയ അപ്പീൽ കട്ടപ്പന സബ്കോടതി തള്ളി. ഇതോടെയാണ് ജോസഫിന്റെ നീക്കം.
ചെയർമാനായിരുന്ന കെ. എം മാണിയുടെ മരണത്തോടെ നിയമസഭ കക്ഷി യോഗം വിളിച്ച് ചേർക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനാണെന്നും കോടതിവിധി ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്മാന് സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.