നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കുമോ? ജോസഫാണ് ചെയർമാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

  കേരള കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കുമോ? ജോസഫാണ് ചെയർമാനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

  പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ജോസ് കെ മാണിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് ജോസഫ് ഗ്രൂപ്പിന്റെ പുതിയ നടപടി

  പി.ജെ ജോസഫ്

  പി.ജെ ജോസഫ്

  • News18
  • Last Updated :
  • Share this:
   കോട്ടയം: കേരള കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ നിര്‍ണായക നീക്കവുമായി പി ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസഫാണെന്നുകാട്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. നേരത്തെ നിയമസഭയില്‍ കെഎം മാണിയുടെ സീറ്റ് സ്വന്തമാക്കാനുള്ള ജോസഫ് ഗ്രൂപ്പിന്റെ നീക്കം വിജയം കണ്ടിരുന്നു.

   പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ജോസ് കെ മാണിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് ജോസഫ് ഗ്രൂപ്പിന്റെ പുതിയ നടപടി. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് ആണെന്ന് ചൂണ്ടിക്കാട്ടി മാണി ഗ്രൂപ്പ് മുന്‍ നേതാവും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജോയി എബ്രഹാം ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കത്ത് നല്‍കിയ വിവരം ജോസഫ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.

   'പി ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവാക്കണം'; മോൻ‌സ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി

   വര്‍ക്കിംഗ് ചെയര്‍മാന്‍ ആയ ജോസഫിനാണ് ചെയര്‍മാന്‍ സ്ഥാനം എന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജോയി എബ്രഹാം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. നിയമസഭയിലെ നേതൃപദവി സംബന്ധിച്ച് ജോസഫ് -മാണി ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ജോസഫ് ഗ്രൂപ്പ് ആണ് വിജയം കണ്ടത്. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയും ജോസഫിനുണ്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളും തിരുവനന്തപുരത്താണുള്ളത്. യുഡിഎഫ് നേതൃത്വം ഇടപെട്ട് സമവായ ചര്‍ച്ചകള്‍ക്കുള്ള നീക്കം ഉണ്ടായേക്കും.
   First published:
   )}