ഇടുക്കിയിൽ പി.ജെ ജോസഫിനെ യുഡിഎഫ് സ്വതന്ത്രൻ ആക്കാൻ കോൺഗ്രസ് നീക്കം
കെ എം മാണി എതിർത്താൽ എം എൽ എ സ്ഥാനം രാജിവെക്കാനും ജോസഫിന് ആലോചനയുണ്ട്
news18india
Updated: March 15, 2019, 7:10 AM IST

പി ജെ ജോസഫ്
- News18 India
- Last Updated: March 15, 2019, 7:10 AM IST IST
ഇടുക്കി: ഇടുക്കി പാർലമെന്റ് സീറ്റിൽ പി ജെ ജോസഫിനെ യു ഡി എഫ് സ്വതന്ത്രൻ ആക്കാൻ കോൺഗ്രസ് നീക്കം. കെ എം മാണിയുടെ കൂടി അനുമതി നേടിയതിന് ശേഷമാകും തീരുമാനത്തിന് അംഗീകാരം നൽകുക.
കെ എം മാണി എതിർത്താൽ എം എൽ എ സ്ഥാനം രാജിവെക്കാനും ജോസഫിന് ആലോചനയുണ്ട്. കേരള കോൺഗ്രസിൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഒത്തുതീർപ്പ് ഫോർമുല വന്നിരിക്കുന്നത്.
Also read: ജോസഫിനെ തഴഞ്ഞതിന് കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 9 പേര് പാര്‍ട്ടിവിട്ടു
ഇടുക്കിയിൽ കോൺഗ്രസിന് എടുത്ത് പറയാൻ തക്ക നേതാക്കൾ ഇല്ലാത്തതിനാൽ, ജില്ലയിൽ പിജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വത്തിനും മടിയില്ല. എന്ത് വന്നാലും ഇനി ഇടതുപക്ഷത്തേക്ക് പോകാനില്ലെന്നും യുഡിഎഫിനോട് ഒപ്പം ഉറച്ച് നിൽക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ഇടുക്കി പാർലമെന്റ് സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായി പിജെ ജോസഫ് മത്സരിച്ചാൽ മുന്നണിയിൽ പുതിയ സമവാക്യങ്ങൾക്കാകും രൂപം കൊള്ളുക.

നിലവിൽ മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പോകാൻ താൽപര്യമില്ലാത്ത ജോസഫ് വിഭാഗത്തിന് ഇടുക്കി സീറ്റ് കിട്ടിയാൽ മാണി കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് ആലോചന. ഇടുക്കി ജില്ലയിൽ കാര്യമായി സ്വാധീനമുള്ള ജോസഫിനും വിഭാഗത്തിനും പാർലമെന്റിലേക്ക് ജയിക്കാമെന്നുള്ള ആത്മവിശ്വാസവും ഉണ്ട്. ഇത്തരത്തിൽ ജയിച്ചാൽ പിന്നീട് കോൺഗ്രസിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാനാകും ജോസഫ് ശ്രമിക്കാനാകും ജോസഫ് ഗ്രൂപ്പിന്റെ ശ്രമം.
Loading...