• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊതുസമൂഹം മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പം; പൊളിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറണം: പി.ജെ ജോസഫ്

സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്ലാറ്റുടമകളുടെ വാദം കേൾക്കാൻ തയാറാകാത്തത് നീതി നിഷേധമാണ്. സമതി അംഗങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം

news18-malayalam
Updated: September 13, 2019, 7:00 PM IST
പൊതുസമൂഹം മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പം; പൊളിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറണം: പി.ജെ ജോസഫ്
പി.ജെ ജോസഫ്
news18-malayalam
Updated: September 13, 2019, 7:00 PM IST
കൊച്ചി: കേരളത്തിലെ പൊതു സമൂഹം മരടിലെ ഫ്ലാറ്റ് ഉടമകൾക്കൊപ്പമാണെന്നും പൊളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്മാറണമെന്നും  പി.ജെ ജോസഫ് ആവശ്യപ്പെട്ടു. മരടിലെ ഫ്ലാറ്റുടമകളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പി.ജെ ജോസഫ്.

സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്ലാറ്റുടമകളുടെ വാദം കേൾക്കാൻ തയാറാകാത്തത് നീതി നിഷേധമാണ്. സമതി അംഗങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാരവും പുനരധിവാസവും സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന നിലപാടിലാണ് ഫ്ലാറ്റുടമകൾ. നഗരസഭ നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്നു കാട്ടി കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകൾ  തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 20-ന് മുൻപ് ഫ്ലാറ്റുകൾ പൊളിച്ച് 23-ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

Also Read ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം: മരട് നഗരസഭ സെക്രട്ടറി

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...