നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • റോഷിയും ജയരാജും വിളി കേട്ടില്ല; യോഗം മാറ്റിവെച്ച് പിജെ ജോസഫ്

    റോഷിയും ജയരാജും വിളി കേട്ടില്ല; യോഗം മാറ്റിവെച്ച് പിജെ ജോസഫ്

    അന്തിമ കോടതിവിധി വരുന്നതു വരെ പാർലമെന്‍ററി പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നു.

    പി ജെ ജോസഫ്

    പി ജെ ജോസഫ്

    • News18
    • Last Updated :
    • Share this:
      കോട്ടയം: നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ചേരാനിരുന്ന കേരള കോൺഗ്രസ് (എം) യോഗം മാറ്റിവെച്ചു. പാർലമെന്‍ററി പാർട്ടി യോഗം മാറ്റി വെച്ചെന്ന് പി.ജെ ജോസഫ് തന്നെയാണ് അറിയിച്ചത്. നവംബർ രണ്ടിന് തിരുവനന്തപുരത്ത് യോഗം ചേരും.

      യോഗം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎ മാർ കത്ത് നൽകിയതിനെ തുടർന്നാണ് നടപടി. ചെയർമാൻ സ്ഥാനം സംബന്ധിച്ച കേസ് നവംബർ ഒന്നിന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം മാറ്റിയത്.

      അന്തിമ കോടതിവിധി വരുന്നതു വരെ പാർലമെന്‍ററി പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലെ തൽസ്ഥിതി തുടരാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും ജോസഫിനോട് ജോസ് പക്ഷ എംഎൽഎമാർ ആവശ്യപ്പെട്ടു.

      നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന് പിജെ ജോസഫ്; ആവശ്യം തള്ളി ജോസ് പക്ഷ MLAമാർ

      പുതിയ നിയമസഭാ കക്ഷിനേതാവിനെ നിശ്ചയിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ കത്തു നൽകിയിട്ടുണ്ടെന്നും പാർട്ടി ചെയർമാന്‍റെ അഭാവത്തിൽ ബന്ധപ്പെട്ട യോഗം വിളിക്കാനുള്ള അധികാരവും ചുമതലയും പാർട്ടി ഭരണഘടനാ പ്രകാരം വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയാണ് ജോസഫ് യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയത്.

      ഇതിനിടെ, പാലായിലെ തോൽവി യുഡിഎഫ് ഏറ്റു വാങ്ങിയതാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചിഹ്നം ഇല്ലെങ്കിലും ജയിക്കും എന്നതായിരുന്നു യുഡിഎഫ് നിലപാടെന്നും ജോസഫ് പറഞ്ഞു.

      First published:
      )}