പാർട്ടിയിൽ ഇരട്ടനീതി; കോട്ടയത്ത് തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്ന് പി.ജെ ജോസഫ്

പാർട്ടിയിൽ ഇരട്ട നീതിയാണെന്നും കോട്ടയത്ത് തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്നും കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്.

news18india
Updated: March 16, 2019, 5:58 PM IST
പാർട്ടിയിൽ ഇരട്ടനീതി; കോട്ടയത്ത് തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്ന് പി.ജെ ജോസഫ്
പി ജെ ജോസഫ്
  • Share this:
ഇടുക്കി: പാർട്ടിയിൽ ഇരട്ട നീതിയാണെന്നും കോട്ടയത്ത് തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്നും കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ്.കെ.മാണിയെ രാജ്യസഭയിലേക്ക് നിശ്ചയിച്ചത് പാർലമെന്‍ററി പാർട്ടി ആയിരുന്നു. ലോക് സഭ സ്ഥാനാർഥി സംബന്ധിച്ച് പാർലമെന്‍ററി പാർട്ടിയിൽ മറ്റൊരു പേരും ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് അത് അട്ടിമറിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മറ്റെന്തോ നീക്കങ്ങൾ നടത്തി. തുടർന്ന് ചെയർമാൻ കെ.എം മാണി തന്നെ വിളിച്ചു. ഇടുക്കിയിൽ നിന്ന് കോട്ടയത്തേക്ക് വരുന്നതിന് പ്രാദേശിക നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് തീരുമാനം അറിയിക്കുകയായിരുന്നു.

തന്നെ മനഃപൂർവം മാറ്റി നിർത്തുന്നതിനു വേണ്ടി പ്രാദേശികവാദം ഉന്നയിച്ചതാണെന്നും പി.ജെ ജോസഫ് പറഞ്ഞു. രാത്രി ഒമ്പതു മണിയോടെ തോമസ് ചാഴിക്കാടൻ സ്ഥാനാർഥിയാണെന്ന് എഴുതി നൽകുകയായിരുന്നു.

ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ല

തുടർന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയപ്പോൾ കേരള കോൺഗ്രസിന്‍റെ സീറ്റ് കോട്ടയത്തിനു പകരം ഇടുക്കിയാക്കാം എന്നാണ് പറഞ്ഞത്. ഈ വിഷയം ചർച്ച ചെയ്യാൻ ജോസ് കെ മാണിയെ വിളിച്ചെങ്കിലും ചർച്ചയ്ക്ക് തയ്യാറല്ലെന്ന് പറഞ്ഞു. തുടർന്ന്, ഇടുക്കി സീറ്റിൽ പി ജെ ജോസഫിന്‍റെ പേര് കോൺഗ്രസ് പരിഗണിച്ചെങ്കിലും സ്ഥാനാർഥിയാകുന്നതിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു. അത് സ്വീകാര്യമായിരുന്നില്ല.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ ഉപാധി തനിക്ക് സ്വീകാര്യമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫിന്‍റെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഇന്നുമുതൽ രംഗത്തുണ്ടാകും. കേരള കോൺഗ്രസിൽ എമ്മിൽ തുടരുമെന്നും ഉൾപ്പാർട്ടി ജനാധിപത്യത്തിന് എതിരെ പാർട്ടിയിൽ നിന്നുകൊണ്ടു തന്നെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

First published: March 16, 2019, 5:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading