കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തത് കോൺഗ്രസ്സ് കാരണമെന്ന് പിജെ ജോസഫ്. സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളും സ്വർണ്ണ കള്ളകടത്ത് ഉൾപ്പടെയുള്ളവ വോട്ടായി മാറ്റാൻ സാധിച്ചില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
തൊടുപുഴയിൽ കോൺഗ്രസ്സ് പരസ്യമായി കാലുവാരി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകി. ഇടുക്കി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജില്ലാ പഞ്ചായത്തിൽ നേട്ടമുണ്ടാക്കി മത്സരിച്ച അഞ്ചിൽ നാലിടത്തും വിജയിച്ചു. പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാലയില്‍ ജോസ് കെ മാണിക്ക് സമ്പൂര്‍ണ ജയം അവകാശപ്പെടാനാകില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
തൊടുപുഴ നഗരസഭയില്‍ ജോസഫ് വിഭാഗം മല്‍സരിച്ച ഏഴില്‍ അഞ്ചു സീറ്റിലും തോറ്റിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.