കോട്ടയം: പാല ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഒരുമിച്ചുള്ള പ്രചരണത്തിന് സാധ്യതയില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്.
സമാന്തര പ്രചാരണം നടത്തുന്നത് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കുമോ എന്ന കാര്യം കൂകി വിളിക്കുന്നവരും ലേഖനമെഴുതുന്നവരും ആലോചിക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപ്പെട്ടു
. സമാന്തര പ്രചാരണ വിഷയത്തിൽ ചർച്ച നടത്തും
. മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ തടവറയിലാണ് പി.ജെ ജോസഫെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യു.ഡി.എഫ് വിടണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാൻ പോലും UDFന് കഴിയില്ലെന്നും ജോസഫിന്റെ പ്രഖ്യാപനം യു ഡി എഫിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചെന്നും കോടിയേരി പറഞ്ഞു.
യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ പി ജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം പ്രവർത്തകർ കൂക്കി വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രചാരണം പ്രത്യേകമായി നടത്തി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.